വീട്ടമ്മയെ ആക്രമിച്ച പ്രതി പിടിയിൽ
text_fieldsമുജീബുറഹ്മാൻ
ലക്കിടി: ലക്കിടി മംഗലത്ത് വീട്ടമ്മയെ ആക്രമിച്ച പ്രതി പിടിയിൽ. തിരുവേഗപ്പുറ ചെമ്പ്ര പട്ടന്മാർ തൊടിയിൽ മുജീബ് റഹ്മാൻ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.30നാണ് സംഭവം. കഴിഞ്ഞ ദിവസം വൈകിട്ട് ക്വാർട്ടേഴ്സ് വാടകക്ക് അന്വേഷിച്ച് വീട്ടിലെത്തിയ യുവാവ് വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വീട്ടമ്മയുടെ പല്ല് നഷ്ടപ്പെട്ടു.
വീട്ടമ്മയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയെങ്കിലും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഒറ്റപ്പാലം പോലീസിസ് നടത്തിയ അന്വേഷണത്തിൽ പെരുമ്പാവൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഡിവൈ.എസ്.പി ബിനു, എസ്.ഐ ഷിജു, സി.പിഒ മാരായ ഗോകുൽ, രമേശ്, എന്നിവർ നേതൃത്വത്തിലായിരുന്നു അന്വേഷണം.
യുവാവ് വന്നതായി കരുതപ്പെടുന്ന പിക്കപ്പ് വാഹനം വീടിനു സമീപത്ത് ഉപേക്ഷിച്ച നിലയിൽകണ്ടെത്തി. പരിക്കേറ്റ വീട്ടമ്മ ഒറ്റപ്പാലം ആശുപത്രിയിൽ ചികിത്സതേടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

