സുന്ദര രാജിന് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം...
text_fieldsചിറ്റൂർ: ചിറ്റൂർ തത്തമംഗലം നഗരസഭയിലെ 19ാം വാർഡ് അമ്പാട്ടുപാളയം ശൂലംകുടം സുന്ദര രാജ് എന്ന 41കാരെൻറ കഷ്ടതയും ദൈന്യതയും നിറഞ്ഞ ജീവിതത്തിനുനേർക്ക് നന്മയുടെ കരങ്ങളെത്തി. ചിറ്റൂർ അഗ്നിരക്ഷ സേനയും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്നാണ് സഹായവുമായി എത്തിയത്.
അഗ്നിരക്ഷ സേനയും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് സുന്ദര രാജിനു സ്വന്തമായി ഒരു വീട് നിർമിച്ചു നൽക്കുകയായിരുന്നു. വീടിെൻറ താക്കോൽദാനം ഫയർ ഓഫിസർ അരുൺ ഭാസ്കറാണ് നിർവഹിച്ചത്.
ചിറ്റൂർ അസി. സ്റ്റേഷൻ ഓഫിസർ സജികുമാർ, കോഓഡിനേറ്റർമാരായ സീനിയർ ഫയർ ഓഫിസർ എം. ഷാഫി, ഫയർ ഓഫിസർ എൻ. ജയേഷ് എന്നിവരാണ് സ്വപ്നം സാക്ഷാത്കരിക്കാൻ മുന്നിട്ടിറങ്ങിയത്.
