Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവേ​ന​ൽ​ക്കാ​ല വി​പ​ണി;...

വേ​ന​ൽ​ക്കാ​ല വി​പ​ണി; ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്നു

text_fields
bookmark_border
വേ​ന​ൽ​ക്കാ​ല വി​പ​ണി; ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്നു
cancel

പാ​ല​ക്കാ​ട്: ഉ​ത്സ​വ സീ​സ​ണും വേ​ന​ലും ക​ന​ത്ത​തോ​ടെ ശീ​ത​ള​പാ​നീ​യ വി​പ​ണി​യും സ​ജീ​വ​മാ​യി. വി​പ​ണി കൊ​ഴു​പ്പി​ക്കാ​ൻ അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന​ത് നി​ര​വ​ധി ക​മ്പ​നി​ക​ളു​ടെ ശീ​ത​ള​പാ​നീ​യ​ങ്ങ​ളാ​ണ് വി​ൽ​പ്പ​ന​ക്കെ​ത്തു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​കു​മ്പോ​ൾ വി​പ​ണി​യി​ൽ​നി​ന്നും മാ​റു​ന്ന ഇ​ത്ത​രം ക​മ്പ​നി​ക​ൾ വേ​ന​ൽ​ക്കാ​ല​ത്ത് ത​ല​പൊ​ക്കും. ലെ​മ​ൺ, മാം​ഗോ ജൂ​സു​ക​ളാ​ണ് കൂ​ടു​ത​ലാ​യും അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന​ത്. കൂ​ടു​ത​ലും 10 രൂ​പ​ക്ക് വി​ൽ​ക്കു​ന്ന 200 മി​ല്ലി ബോ​ട്ടി​ലു​ക​ളാ​ണ് ത​മി​ഴ്നാ​ട്ടി​ലെ ആ​ന​മ​ല, ഉ​ടു​മ​ൽ​പേ​ട്ട, പൊ​ള്ളാ​ച്ചി, ട്രി​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് എ​ത്തു​ന്ന​ത്. ഒ​റി​ജ​ലി​നെ വെ​ല്ലു​ന്ന ഡ്യൂ​പ്ലി​ക്കേ​റ്റാ​ണ് ഇ​വ​യി​ൽ പ​ല​തും. പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ പേ​രി​ന് സാ​മ്യ​പ്പെ​ടു​ത്തി​യാ​ണ് ഇ​വ​യും മാ​ർ​ക്ക​റ്റ​ലെ​ത്തു​ന്ന​ത്.

വ്യാ​ജ ക​മ്പ​നി​ക​ൾ ഇ​തി​ലും കു​റ​ഞ്ഞ വി​ല​ക്കാ​ണ് ന​ൽ​കു​ന്ന​ത്. അ​ന​ധി​കൃ​ത ക​മ്പ​നി​ക​ളു​ടെ ഉ​റ​വി​ട​മോ ഇ​വ​ർ പാ​നീ​യ​ങ്ങ​ളി​ൽ ചേ​ർ​ക്കു​ന്ന രാ​സ​വ​സ്​​തു​ക്ക​ളെ​പ്പ​റ്റി​യോ ഉ​ദ്യോ​ഗ​സ്​​ഥ​രോ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പോ അ​റി​യാ​റി​ല്ല. സി​ട്രി​ക് എ​സ്സ​ൻ​സ്​ ഉ​പ​യോ​ഗി​ച്ചാ​ണ് ലെ​മ​ൺ ഫ്ളേ​വ​റു​ള്ള ജ്യൂ​സ്​ നി​ർ​മി​ക്കു​ന്ന​തെ​ന്നി​രി​ക്കെ ഓ​റ​ഞ്ച്, മാ​ങ്കോ ജ്യൂ​സു​ക​ളി​ൽ ചേ​ർ​ക്കു​ന്ന രാ​സ​വ​സ്​​തു​ക്ക​ൾ മൂ​ലം ബോ​ട്ടി​ലു​ക​ൾ ത​ന്നെ പൊ​ട്ടി​ത്തെ​റി​ച്ച സം​ഭ​വ​ങ്ങ​ൾ​വ​രെ അ​ടു​ത്ത കാ​ല​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. മ​റ്റു​ള്ള​വ​യെ​ക്കാ​ളും വി​ല​കു​റ​വും വ്യാ​പാ​രി​ക​ൾ​ക്ക് ഉ​യ​ർ​ന്ന ക​മീ​ഷ​നും ന​ൽ​കു​ന്ന​തി​നാ​ൽ സീ​സ​ണു​ക​ളി​ൽ കൂ​ടു​ത​ൽ ലാ​ഭം കൊ​യ്യു​ന്ന​തി​ന് ഇ​ത്ത​രം അ​ന​ധി​കൃ​ത ക​മ്പ​നി​ക​ളാ​ണ്. പ്ര​മു​ഖ ക​മ്പ​നി​ക​ൾ​ക്ക് സം​സ്​​ഥാ​ന വ്യാ​പ​ക​മാ​യി സ്റ്റോ​ക്കി​സ്റ്റു​ക​ളും ഡീ​ല​ർ​മാ​രു​മൊ​ക്കെ​യു​ണ്ടാ​കു​മ്പോ​ൾ ഇ​ത്ത​രം ക​മ്പ​നി​ക​ളു​ടെ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ക​മ്പ​നി​യി​ൽ നി​ന്നും ആ​ഴ്ച​യി​ലൊ​രി​ക്ക​ലോ മാ​സ​ത്തി​ൽ ര​ണ്ടു​ത​വ​ണ​യാ​യി വ്യാ​പാ​രി​ക​ൾ​ക്ക് നേ​രി​ട്ടോ ഹോ​ൾ​സെ​യി​ൽ ഡീ​ല​ർ​മാ​ർ​ക്കോ ഇ​റ​ക്കി​ന​ൽ​കു​ന്ന രീ​തി​യാ​ണ്.

മി​ക്ക ക​മ്പ​നി​യു​ടെ ഉ​ൽ​പ്പ​ന്ന​ങ്ങ​ളും ക​ട​യി​ൽ നേ​രി​ട്ട് ന​ൽ​കു​മ്പോ​ൾ ബി​ല്ലു​പോ​ലും ന​ൽ​കാ​ത്ത​തി​നാ​ൽ ഇ​വ മൂ​ല​മു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രാ​തി​പ്പെ​ടാ​ൻ പ​റ്റാ​ത്ത സ്​​ഥി​തി​യാ​ണ്. സ്​​കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലും ഉ​ത്സ​വ​പ​റ​മ്പു​ക​ളി​ലും എ​ത്തു​ന്ന​ത് ഇ​ത്ത​രം വി​ല​കു​റ​ഞ്ഞ ശീ​ത​ള പാ​നീ​യ​ങ്ങ​ളാ​ണ്. മാ​ര​മ​മാ​യ രാ​സ​വ​സ്​​തു​ക്ക​ൾ ചേ​ർ​ത്ത ശീ​ത​ള പാ​നീ​യ​ങ്ങ​ളു​മാ​യി ഓ​രോ വ​ർ​ഷ​വും അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന​ത് നി​ര​വ​ധി ക​മ്പ​നി​ക​ളാ​കു​മ്പോ​ൾ അ​ധി​കൃ​ത​രും മൗ​ന​ത്തി​ലാ​ണ്.

ജോ​ലി സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു

പാ​ല​ക്കാ​ട്: വെ​യി​ല​ത്ത് ജോ​ലി​ചെ​യ്യു​ന്ന എ​ല്ലാ തൊ​ഴി​ലാ​ളി​ക​ള്‍ക്കും ഏ​പ്രി​ല്‍ 30 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ വൈ​കീ​ട്ട് മൂ​ന്നു​വ​രെ വി​ശ്ര​മ​വേ​ള​യാ​യി ലേ​ബ​ര്‍ ക​മീ​ഷ​ണ​ര്‍ ഉ​ത്ത​ര​വി​ട്ടു. തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി​സ​മ​യം രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കീ​ട്ട് ഏ​ഴ് വ​രെ എ​ട്ടു മ​ണി​ക്കൂ​റാ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ വെ​യി​ല​ത്ത് ജോ​ലി​ചെ​യ്യു​ന്ന​വ​ര്‍ക്ക് രാ​വി​ല​ത്തെ ഷി​ഫ്റ്റ് ഉ​ച്ച​യ്ക്ക് 12ന് ​അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലും ഉ​ച്ച​യ്ക്കു​ശേ​ഷ​മു​ള്ള ഷി​ഫ്റ്റ് വൈ​കീ​ട്ട് മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ക്കേ​ണ്ട​ത്. ജി​ല്ല​യി​ലെ തൊ​ഴി​ലു​ട​മ​ക​ള്‍ ഉ​ത്ത​ര​വ് ക​ര്‍ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​തും അ​ല്ലാ​ത്ത​വ​രു​ടെ പേ​രി​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ല ലേ​ബ​ര്‍ ഓ​ഫി​സ​ര്‍ എ​ന്‍ഫോ​ഴ്സ്മെ​ന്റ് അ​റി​യി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story