Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവേ​ന​ൽ​ച്ചൂ​ട്;...

വേ​ന​ൽ​ച്ചൂ​ട്; ഡാ​മു​ക​ളി​ൽ ജ​ല​നി​ര​പ്പ് കു​റ​യു​ന്നു

text_fields
bookmark_border
വേ​ന​ൽ​ച്ചൂ​ട്; ഡാ​മു​ക​ളി​ൽ   ജ​ല​നി​ര​പ്പ് കു​റ​യു​ന്നു
cancel

പാ​ല​ക്കാ​ട്: വേ​ന​ൽ​ച്ചൂ​ട് ക​ന​ത്ത​തോ​ടെ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​സ​മൃ​ദ്ധി​യും കു​റ​യു​ന്നു. പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യോ​ട​ടു​ത്ത ഡാ​മു​ക​ളി​ലെ​ല്ലാം നി​ല​വി​ൽ ജ​ല​നി​ര​പ്പ് ന​ന്നേ കു​റ​ഞ്ഞു. മാ​ർ​ച്ച് പ​കു​തി​യോ​ടെ അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള കൊ​ടും​ചൂ​ടാ​ണ് ഫെ​ബ്രു​വ​രി​യി​ൽ ത​ന്നെ ബാ​ധി​ക്കു​ന്ന​ത്. അ​ണ​ക്കെ​ട്ടു​ക​ൾ​ക്കൊ​പ്പം പു​ഴ​ക​ളി​ലെ​യും കു​ള​ങ്ങ​ളി​ലെ​യും മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളി​ലെ​യും ജ​ല​നി​ര​പ്പ് കു​റ​ഞ്ഞു​തു​ട​ങ്ങി. കൂ​ടാ​തെ ഭൂ​ഗ​ർ​ഭ​ജ​ല​നി​ര​പ്പ് താ​ഴു​ന്ന​തു​മൂ​ലം കി​ണ​റു​ക​ളി​ലെ​യും കു​ഴ​ൽ​കി​ണ​റു​ക​ളി​ലെ​യും വെ​ള്ള​വും കു​റ​യു​ന്ന സ്ഥി​തി​യാ​ണ്. നി​ല​വി​ൽ ര​ണ്ടാം​വി​ള കൃ​ഷി​ക്കാ​യി മ​ല​മ്പു​ഴ, പോ​ത്തു​ണ്ടി, മം​ഗ​ലം ഡാ​മു​ക​ളി​ൽ​നി​ന്ന് വെ​ള്ളം ന​ൽ​കു​ന്നു​ണ്ട്. മം​ഗ​ലം, പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടു​ക​ളി​ലെ ക​നാ​ലു​ക​ള്‍ ഫെ​ബ്രു​വ​രി 28നും ​മ​ല​മ്പു​ഴ ഇ​ട​തു​ക​ര ക​നാ​ല്‍ മാ​ര്‍ച്ച് അ​ഞ്ചി​നും വ​ല​തു​ക​ര ക​നാ​ല്‍ മാ​ര്‍ച്ച് ഏ​ഴി​നും അ​ട​ക്കും.

ജ​ല​സ്രോ​ത​സ്സു​ക​ളി​ലെ വ​ര​ൾ​ച്ചാ​ഭീ​ഷ​ണി കൃ​ഷി​ക​ൾ​ക്ക് ഉ​ണ​ക്കു​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ണ​ങ്ങി ന​ശി​ക്കു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​യാ​സ​മു​ണ്ടാ​ക്കും. പു​ഴ​ക​ൾ വ​ര​ളു​ന്ന​ത് വി​വി​ധ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. മ​ല​മ്പു​ഴ ഡാ​മി​ൽ​നി​ന്നും പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലേ​ക്കും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ്ര​ധാ​ന കു​ടി​വെ​ള്ള ആ​ശ്ര​യം ത​ന്നെ മ​ല​മ്പു​ഴ വെ​ള്ള​മാ​ണ്. കു​ടി​വെ​ള്ളം മു​ട​ങ്ങി​യാ​ൽ ന​ഗ​ര​ത്തി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മെ​ല്ലാം നാ​ട്ടു​കാ​ർ​ക്ക് ടാ​ങ്ക​ർ ജ​ല​ത്തെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടാ​ണ്. പ​ക​ൽ ക്ര​മാ​തീ​ത​മാ​യി താ​പ​നി​ല ഉ​യ​രു​ന്ന​തും ജ​ലാ​ശ​യ​ങ്ങ​ൾ വ​റ്റി​വ​ര​ളാ​ൻ കാ​ര​ണ​മാ​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ മ​ഴ പെ​യ്തി​രു​ന്നു. എ​ന്നാ​ൽ ന​ഗ​ര​ത്തി​ൽ പെ​യ്തി​ല്ല.

പൊ​തു​വേ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ വാ​ള​യാ​ർ, കൊ​ഴി​ഞ്ഞാ​മ്പാ​റ, നെ​ല്ലി​യാ​മ്പ​തി, ചി​റ്റൂ​ർ, അ​ട്ട​പ്പാ​ടി ഉ​ൾ​പ്പെ​ടെ മേ​ഖ​ല​ക​ളി​ൽ ജ​ല​വി​നി​യോ​ഗ​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യാ​ണ് അ​ധി​കൃ​ത​ർ. ഇ​ത്ത​വ​ണ കാ​ല​വ​ർ​ഷം കു​റ​ഞ്ഞ​തും ചൂ​ട് വ​ർ​ധി​ച്ച​തു​മാ​ണ് വേ​ന​ലി​നു മു​ന്നേ ത​ന്നെ ജ​ല​സം​ഭ​ര​ണി​ക​ളി​ലെ വെ​ള്ളം കു​റ​യാ​ൻ കാ​ര​ണം. അ​ടു​ത്ത മൂ​ന്നു മാ​സം ക​ടു​ത്ത വേ​ന​ൽ​ക്കാ​ല​മാ​ണെ​ന്നി​രി​ക്കെ ഇ​നി​യു​ള​ള നാ​ളു​ക​ളി​ൽ വേ​ന​ൽ​മ​ഴ കൂ​ടി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ വ​രാ​നി​രി​ക്കു​ന്ന​ത് കൊ​ടും വ​ര​ൾ​ച്ച​യാ​യി​രി​ക്കും.

ജി​ല്ല​യി​ലെ അ​ണ​ക്കെ​ട്ടു​ക​ളും നി​ല​വി​ലെ ജ​ല​നി​ര​പ്പും

(ബ്രാ​ക്ക​റ്റി​ൽ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ്)

കാ​ഞ്ഞി​ര​പ്പു​ഴ ഡാം -93.55 ​മീ​റ്റ​ർ (97.5 മീ.)

​മീ​ങ്ക​ര ഡാം -152 ​മീ. (158.36 മീ.)

​വാ​ള​യാ​ർ ഡാം -197.62 ​മീ. (203 മീ.)

​മ​ല​മ്പു​ഴ ഡാം -105.99 ​മീ. (115.06 മീ.)

​പോ​ത്തു​ണ്ടി ഡാം -94.88 ​മീ. (108.2 മീ.)

​ചു​ള്ളി​യാ​ർ ഡാം -145.39 ​മീ.(154.08 മീ.)

​മം​ഗ​ലം ഡാം -68.56 ​മീ. (77.88)

മൂ​ല​ത്ത​റ റെ​ഗു​ലേ​റ്റ​ർ -182.20 മീ. (184.70 ​മീ.)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water levelsummer heatDamsdecreasing
News Summary - Summer heat; water levels in dams are decreasing
Next Story