Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right...

ഇ​ഷ്ടി​ക​ക്ക​ള​ങ്ങ​ൾ​ക്കാ​യി ക​രി​മ്പ​ന​ക​ൾ വ്യാ​പ​ക​മാ​യി മു​റി​ക്കു​ന്നു

text_fields
bookmark_border
ഇ​ഷ്ടി​ക​ക്ക​ള​ങ്ങ​ൾ​ക്കാ​യി ക​രി​മ്പ​ന​ക​ൾ വ്യാ​പ​ക​മാ​യി മു​റി​ക്കു​ന്നു
cancel
camera_alt

കൊ​ല്ല​ങ്കോ​ട് തെ​ന്മ​ല​യോ​ര​ത്തെ ഇ​ഷ്ടി​ക​ക്ക​ള​ങ്ങ​ളി​ൽ മു​റി​ച്ച പ​ന​ക​ൾ ചൂ​ള​ക​ളി​ലേ​ക്ക് ക​യ​റ്റാ​ൻ ത​യാ​റാ​ക്കു​ന്നു

കൊ​ല്ല​ങ്കോ​ട്: ഇ​ഷ്ടി​ക​ക്ക​ള​ങ്ങ​ൾ സ്ഥാ​പി​ക്കാ​നാ​യി ക​രി​മ്പ​ന​ക​ൾ വ്യാ​പ​ക​മാ​യി മു​റി​ച്ചു​നീ​ക്കു​ന്നു. കൊ​ല്ല​ങ്കോ​ട്, എ​ല​വ​ഞ്ചേ​രി, മു​ത​ല​മ​ട, പ​ല്ല​ശ്ശ​ന, നെ​ന്മാ​റ, പു​തു​ന​ഗ​രം, കൊ​ടു​വാ​യൂ​ർ, അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് മു​റി​ച്ചു​നീ​ക്ക​ൽ നി​ർ​ബാ​ധം തു​ട​രു​ന്ന​ത്. 2014 മു​ത​ലാ​ണ് ഈ ​പ്ര​വ​ണ​ത വ​ർ​ധി​ച്ച​ത്. വി​റ​കി​നു​ള്ള ക്ഷാ​മ​ത്തി​നൊ​പ്പം ഇ​ഷ്ടി​ക​ക്ക​ള​ങ്ങ​ൾ കൂ​ടു​ത​ലാ​യി സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന​തു​മാ​ണ് ക​രി​മ്പ​ന​ക​ൾ​ക്ക് മ​ര​ണ​മ​ണി​യാ​കു​ന്ന​ത്.

2018ൽ ​ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ കൊ​ല്ല​ങ്കോ​ട്, എ​ല​വ​ഞ്ചേ​രി, വ​ട​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ത്രം ഒ​രു വ​ർ​ഷ​ത്തി ൽ 680​ല​ധി​കം വ​ലി​യ ക​രി​മ്പ​ന​ക​ളും 250 ചെ​റു പ​ന​ക​ളും മു​റി​ച്ചു​മാ​റ്റി. കോ​വി​ഡി​നു ശേ​ഷം 5000ത്തി​ല​ധി​കം പ​ന​ക​ൾ നെ​ന്മാ​റ, കൊ​ല്ല​ങ്കോ​ട് മേ​ഖ​ല​ക​ളി​ൽ ഇ​ല്ലാ​താ​യി. മു​റി​ച്ചു​മാ​റ്റ​ൽ ഇ​ക്കു​റി ഇ​ര​ട്ടി​യി​ല​ധി​ക​മാ​കു​മെ​ന്ന് ആ​ശ്ര​യം റൂ​റ​ൽ ഡ​വ​ല​പ്മെ​ന്റ് സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​നാ​യ എ. ​അ​ര​വി​ന്ദാ​ക്ഷ​ൻ പ​റ​യു​ന്നു.

1700 മു​ത​ൽ 3800 രൂ​പ വ​രെ​യാ​ണ് ഇ​ട​നി​ല​ക്കാ​ർ മു​റി​ച്ചു​നീ​ക്കു​ന്ന ത​ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. വി​വി​ധ സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന​ത് പ്ര​ഖ്യാ​പ​ന​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങു​ക​യാ​ണ്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഫ​ണ്ട് വ​ക​യി​രു​ത്തി പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കാ​ത്ത പ​ക്ഷം പാ​ല​ക്കാ​ടി​ന്റെ ത​ന​ത് അ​ട​യാ​ള​മാ​യ ക​രി​മ്പ​ന​ക​ൾ ഓ​ർ​മ​യാ​യി മാ​റു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sugarcane is widely cut for bricks.
Next Story