സഹപാഠിക്കൊരു വീടിനായി ‘അധ്വാനിച്ച്’വിദ്യാർഥികൾ
text_fieldsസഹപാഠിക്ക് ഒരു വീട്’ പദ്ധതിയിലേക്ക് എടത്തനാട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് നൽകുന്ന ധനസഹായം പ്രിൻസിപ്പൽ എസ്. പ്രദീഭ വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ പ്രധാന അധ്യാപകൻ സി.ടി. മുരളീധരന് കൈമാറുന്നു
അലനല്ലൂർ: എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മയും വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളും സംയുക്തമായി സ്കൂളിലെ നിർധന വിദ്യാർഥിനിക്കു വീട് നിർമിച്ചു നൽകുന്ന ‘സഹപാഠിക്കൊരു വീട്’ പദ്ധതിയിലേക്ക് എടത്തനാട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം യൂനിറ്റ് ധനസഹായം നൽകി. എൻ.എസ്.എസ് വളണ്ടിയർമാർ അധ്വാനത്തിലൂടെ കണ്ടെത്തിയ ഇരുപതിനായിരം രൂപ സ്കൂൾ പ്രിൻസിപ്പൽ എസ്. പ്രദീഭ, എ.എം.എൽ.പി സ്കൂൾ പ്രധാന അധ്യാപകൻ സി.ടി. മുരളീധരന് കൈമാറി.
എൻ.എസ്.എസ് വളണ്ടിയർമാർ സ്കൂൾ കായികമേളയോടനുബന്ധിച്ചു നടത്തിയ ശീതള പാനീയ സ്റ്റാളിലൂടെയും സ്ക്രാപ്പ് ചലഞ്ച്, ഹൈഡ്രോപോണിക്സ്, കൂൺ കൃഷി, മൈക്രോഗ്രീൻ, ചൂൽ നിർമാണം എന്നിവയിലൂടെയുമാണ് തുക കണ്ടെത്തിയത്.
സ്കൂളിൽ നടന്ന ചടങ്ങിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സി.ജി. വിപിൻ, അധ്യാപകരായ സൈനി ഹമീദ്, വി.പി. ഗിരീഷ്, അജേഷ്, എൻ. നസീർ, ‘സഹപാഠിക്ക് ഒരു വീട്’ കമ്മിറ്റി ചെയർമാൻ എം.പി. നൗഷാദ്, കൺവീനർ സി. മുഹമ്മദാലി, എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ സെക്രട്ടറി ഉസ്മാൻ കുറുക്കൻ, ഭവന നിർമാണ കമ്മിറ്റി അംഗങ്ങളായ എ.പി. ആസിം ബിൻ ഉസ്മാൻ, എൻ. ഷാഹിദ് സഫർ, കെ.സി. ഫായിഖ് റോഷൻ, എൻ.എസ്.എസ് വളണ്ടിയർ ലീഡർമാരായ അൽത്താഫ് റസ്സൽ, പി. ഹരികൃഷ്ണ, കെ.ടി. നിഹ, കീർത്തന എന്നിവർ പങ്കെ
ടുത്തു.