Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓട്ടോ മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്

text_fields
bookmark_border
ഓട്ടോ മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്
cancel

പാലക്കാട്: മേലാമുറിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്കും വിദ്യാർഥികൾക്കും പരിക്കേറ്റു. കാണിക്കമാത സ്കൂളിലെ 11 വിദ്യാർഥികളുമായി പോയ ഓട്ടോയാണ് മറിഞ്ഞത്.വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം. കുട്ടികളുമായി പോകുന്നതിനിടെ മുന്നിൽ ബൈക്ക് തള്ളിയിരുന്ന ബൈക്ക് യാത്രികൻ പെട്ടെന്ന് മറിഞ്ഞു.

തൊട്ടുപിറകെ വലിയങ്ങാടി ഭാഗത്തേക്ക് വന്ന ഓട്ടോ വെട്ടിക്കുന്നതിനിടെ മറിയുകയായിരുന്നു. രണ്ടുതവണ മലക്കംമറിഞ്ഞ ഓട്ടോ സമീപത്തെ വാഹനത്തിൽ തട്ടി നിന്നു. ഡ്രൈവർ പിരായിരി സ്വദേശി രാജനെയും വിദ്യാർഥികളെയും മേലാമുറിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Students injured in auto accident
Next Story