Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവി​ദ്യാ​ർ​ഥി​ക​ളു​ടെ...

വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വ​പ്നം സ​ഫ​ല​മാ​കു​ന്നു; പെ​രു​മു​ടി​യൂ​ർ റെ​യി​ൽ​വേ അ​ണ്ട​ർ​പാ​സ് നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

text_fields
bookmark_border
വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വ​പ്നം സ​ഫ​ല​മാ​കു​ന്നു;  പെ​രു​മു​ടി​യൂ​ർ റെ​യി​ൽ​വേ അ​ണ്ട​ർ​പാ​സ് നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ
cancel
camera_alt

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന പെ​രു​മു​ടി​യൂ​ർ റെ​യി​ൽ​വേ അ​ണ്ട​ർ​പാ​സ്

പ​ട്ടാ​മ്പി: പെ​രു​മു​ടി​യൂ​ർ ഗ​വ. ഓ​റി​യ​ന്റ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി റെ​യി​ൽ​വേ നി​ർ​മി​ക്കു​ന്ന അ​ണ്ട​ർ​പാ​സി​ന്റെ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി. സ്കൂ​ളി​ലേ​ക്കു​ള്ള കു​ട്ടി​ക​ളു​ടെ യാ​ത്ര വ​ള​രെ ക്ലേ​ശ​ക​ര​മാ​യി​രു​ന്നു. അ​ഞ്ച് മു​ത​ൽ പ്ല​സ് ടു ​വ​രെ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ഗ​വ​ൺ​മെ​ന്റ് ഓ​റി​യ​ന്റ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​യും തൊ​ട്ട​ട​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ശ്രീ ​നീ​ല​ക​ണ്ഠ ശ​ർ​മ്മ ലോ​വ​ർ പ്രൈ​മ​റി സ്കൂ​ളി​ലേ​യും കു​ട്ടി​ക​ൾ​ക്ക് റെ​യി​ൽ​വേ ട്രാ​ക്ക് മു​റി​ച്ച് ക​ട​ന്ന് സ്കൂ​ളി​ലെ​ത്തേ​ണ്ട സ്ഥി​തി​യാ​യി​രു​ന്നു. എ​ൽ.​പി സ്കൂ​ളി​ലെ മൂ​ന്ന് വ​യ​സ്സു മു​ത​ലു​ള്ള പ്രീ ​പ്രൈ​മ​റി കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ സ്കൂ​ളി​ലെ​ത്താ​ൻ റെ​യി​ൽ​വേ ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്ക​ണ​മെ​ന്ന​ത് അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ഉ​ള്ളി​ലെ വ​ലി​യ ആ​ശ​ങ്ക​യാ​യി​രു​ന്നു. ആ ​ഭ​യ​ത്തി​നാ​ണ് റെ​യി​ൽ​വേ ട്രാ​ക്കി​ന് കീ​ഴി​ലെ അ​ണ്ട​ർ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​ലൂ​ടെ വി​രാ​മ​മാ​കു​ന്ന​ത്.

സ്കൂ​ളി​ലേ​ക്കു​ള്ള ഈ ​വ​ഴി​യി​ൽ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട ദാ​രു​ണ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ്കൂ​ളും പി.​ടി.​എ​യും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് അ​ണ്ട​ർ പാ​സ് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. റെ​യി​ൽ​വേ​യും ഈ ​ആ​വ​ശ്യ​ത്തോ​ട് അ​നു​ഭാ​വ​പൂ​ർ​വ​മാ​യ സ​മീ​പ​നം സ്വീ​ക​രി​ച്ച​തു​കൊ​ണ്ടാ​ണ് 95.36 ല​ക്ഷം രൂ​പ ചെ​ല​വി​ൽ അ​ണ്ട​ർ​പാ​സ് അ​നു​വ​ദി​ക്ക​പ്പെ​ട്ട​ത്. മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ൻ സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യും ത​ട​സ്സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങു​ക​യും ചെ​യ്ത​ത് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ ഏ​റെ സ​ഹാ​യ​ക​ര​മാ​യി. റെ​യി​ൽ​വേ​യി​ൽ നി​ന്ന് വി​ര​മി​ച്ച ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യും ഇ​ട​പെ​ട​ലും ഈ ​സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​ത്തി​ന് ശ​ക്തി പ​ക​ർ​ന്നു.

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​മ്പാ​യി പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​മെ​ന്ന് പെ​രു​മു​ടി​യൂ​ർ ഗ​വ. ഓ​റി​യ​ന്റ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ നാ​രാ​യ​ണ​ൻ കു​ട്ടി, എ​ച്ച്.​എം ഇ​ൻ ചാ​ർ​ജ് ടി.​കെ. നി​ഷാ​ദ്, പി.​ടി.​എ പ്ര​സി​ഡ​ന്റ് എം. ​മൊ​യ്തീ​ൻ കു​ട്ടി, വൈ​സ് പ്ര​സി​ഡ​ന്റ് കെ. ​സു​കു​മാ​ര​ൻ, എ​ച്ച്.​എ​സ് വി​ഭാ​ഗം സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി.​ടി. സൈ​നു​ദ്ദീ​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructionStudentsDream
News Summary - Students' dream comes true; Perumudiyur railway underpass construction in final stages
Next Story