വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; റിപ്പോർട്ട് തേടി ശിശുക്ഷേമ സമിതി
text_fieldsപാലക്കാട്: കല്ലേക്കാട് പ്ലസ് വൺ വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി ശിശുക്ഷേമ സമിതി (സി.ഡബ്ല്യു.സി). അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിന് നിർദേശം നൽകി. പൊലീസിനോടും ശിശുക്ഷേമ സമിതി റിപ്പോർട്ട് തേടി.
ആത്മഹത്യ ചെയ്ത രുദ്രയുടെ സുഹൃത്തുകളുടെയും ബന്ധുകളുടെയും വിശദമായ മൊഴി പൊലീസ് രേഖപ്പടുത്തും. ഒറ്റപ്പാലം വരോട് സ്വദേശിയായ രുദ്ര രാജേഷിനെ കഴിഞ്ഞ ദിവസമാണ് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹോസ്റ്റലിലെ മറ്റുകുട്ടികളാണ് ആദ്യം മൃതദേഹം കണ്ടത്. സംഭവത്തിൽ പാലക്കാട് ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
പാലക്കാട്: വിദ്യാർത്ഥിനിയുടെ മരണത്തിൽ സമഗ്ര അന്വേഷണമെന്നാവശ്യപ്പെട്ട് പാലക്കാട് നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി നോർത്ത് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സംഭവത്തിൽ ആർ.എസ്.എസിന്‍റെ പങ്ക് അന്വേഷിക്കണമെന്നും നേരത്തെ ബോംബ് കിട്ടിയപ്പോൾ പന്നിപ്പടക്കമാക്കിയ സ്കൂൾ മാനേജ്മെന്‍റാണെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത ഡി.സി.സി പ്രസിഡന്‍റ് എ.തങ്കപ്പൻ പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സി.വി. സതീഷ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, യു.ഡി.എഫ് ജില്ല കൺവീനർ പി.ബാലഗോപാൽ, പി.ആർ.പ്രസാദ്, രാധാകൃഷ്ണൻ മാത്തൂർ, കെ. ഭവദാസ്, നിയോജക മണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട്, ഹരിദാസ് മച്ചിങ്ങൽ, ബോബൻ മാട്ടുമന്ത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

