Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightരഥോത്സവം: കൽപാത്തിയിൽ...

രഥോത്സവം: കൽപാത്തിയിൽ ഇന്നുമുതൽ കർശന നിയന്ത്രണം

text_fields
bookmark_border
Kalpathy
cancel
camera_alt

കൽപാത്തി രഥോൽസവം (ഫയൽചിത്രം)

പാ​ല​ക്കാ​ട്​: ക​ൽ​പാ​ത്തി ര​ഥോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഞാ​യ​ർ, തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ക​ൽ​പാ​ത്തി ഗ്രാ​മ​ത്തി​ലും ക്ഷേ​ത്ര പ​രി​സ​ര​ങ്ങ​ളി​ലും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി അ​റി​യി​ച്ചു. ക​ൽ​പാ​ത്തി ഗ്രാ​മ​ത്തി​ലേ​ക്ക്​ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 11 മു​ത​ൽ 16ന്​ ​രാ​ത്രി ര​ഥോ​ത്സ​വ ച​ട​ങ്ങു​ക​ൾ അ​വ​സാ​നി​ക്കു​ന്ന​തു​ വ​രെ ക​ൽ​പാ​ത്തി ഗ്രാ​മ​വാ​സി​ക​ൾ​ക്കും മീ​ഡി​യ, പൊ​ലീ​സ്, മ​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മാ​ത്ര​മേ പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ.

ചാ​ത്ത​പു​രം, മി​നി ചാ​ത്ത​പു​രം, ശേ​ഖ​രീ​പു​രം ജ​ങ്​​ഷ​ൻ, മ​ന്ത​ക്ക​ര ഗ​ണ​പ​തി കോ​വി​ൽ ജ​ങ്​​ഷ​ൻ, ഗോ​വി​ന്ദാ​പു​രം ജ​ങ്​​ഷ​ൻ തു​ട​ങ്ങി​യ പ്ര​ധാ​ന വ​ഴി​ക​ൾ ബാ​രി​ക്കേ​ഡ്​ വെ​ച്ച്​ അ​ട​ച്ച്​ പൊ​ലീ​സ്​ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും. ഗ്രാ​മ​വാ​സി​ക​ൾ ആ​രും​ത​ന്നെ ര​ഥ പ്ര​യാ​ണം ന​ട​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ ഗ്രാ​മ​വീ​ഥി​ക​ളി​ൽ ഇ​റ​ങ്ങി ന​ട​ക്ക​രു​തെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

ക്ഷേ​ത്ര ക​മ്മി​റ്റി​കാ​ർ പേ​രു​വി​വ​രം എ​ഴു​തി ക​ല​ക്​​ട​ർ​ക്ക്​ ന​ൽ​കി​യ​വ​ർ മാ​ത്ര​മേ ര​ഥം വ​ലി​ക്കു​ന്ന​തി​ന്​ ​കൂ​ടെ ഉ​ണ്ടാ​വാ​ൻ പാ​ടു​ള്ളൂ.​ ക​ൽ​പാ​ത്തി ഗ്രാ​മ​വാ​സി​ക​ൾ​ക്ക്​ മാ​ത്ര​മേ ര​ഥ പ്ര​​യാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക്​ പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ. മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ക​ൽ​പാ​ത്തി ഗ്രാ​മ​ത്തി​ലേ​ക്കോ ര​ഥ പ്ര​യാ​ണം ന​ട​ക്കു​ന്ന വീ​ഥി​യി​ലേ​ക്കോ പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്നും പൊ​ലീ​സ്​ മേ​ധാ​വി​യു​ടെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

നിയന്ത്രണങ്ങൾ പാലിക്കണം –കലക്ടർ

പാ​ല​ക്കാ​ട്​: ക​ൽ​പ്പാ​ത്തി ര​ഥോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ല ക​ല​ക്ട​ർ മൃ​ൺ​മ​യി ജോ​ഷി അ​റി​യി​ച്ചു. ര​ഥോ​ത്സ​വ​ത്തി​ൽ പു​റ​ത്ത് നി​ന്ന് 200-ൽ ​കൂ​ടു​ത​ൽ പേ​രെ പ​ങ്കെ​ടു​പ്പി​ക്ക​രു​തെ​ന്ന നി​യ​ന്ത്ര​ണം കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന​തോ​ടൊ​പ്പം ത​ന്നെ ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ മാ​സ്ക്, സാ​മൂ​ഹി​ക അ​ക​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ക​ല​ക്​​ട​ർ നി​ർ​ദേ​ശി​ച്ചു. അ​ഗ്ര​ഹാ​ര​ത്തി​ൽ ഉ​ള്ള​വ​ർ തി​ര​ക്കി​നി​ട​യാ​ക്കാ​തെ വീ​ട്ടി​ലി​രു​ന്ന് ത​ന്നെ ഉ​ത്സ​വം കാ​ണ​ണ​മെ​ന്നും ജി​ല്ല ക​ല​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalpathy Ratholsavam
News Summary - Strict control in Kalpathy from today
Next Story