Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഒറ്റപ്പാലത്ത്...

ഒറ്റപ്പാലത്ത് തെരുവുവിളക്കുകൾ 31നകം കത്തിക്കും

text_fields
bookmark_border
ഒറ്റപ്പാലത്ത് തെരുവുവിളക്കുകൾ 31നകം കത്തിക്കും
cancel
camera_alt

തെ​രു​വു​വി​ള​ക്ക് പ​രി​പാ​ല​ന​ത്തി​ലെ അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി കോ​ൺ​ഗ്ര​സ് ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച പാ​തി​ര​സ​മ​രം

ഒ​റ്റ​പ്പാ​ലം: ആ​ഗ​സ്റ്റ് 31ന​കം ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ തെ​രു​വു​വി​ള​ക്കു​ക​ളും ക​ത്തി​ക്കാ​ൻ ധാ​ര​ണ​യാ​യി. തി​ങ്ക​ളാ​ഴ്ച രാ​ത്രി മെ​ഴു​കു​തി​രി​ക​ളു​ടെ​യും ശ​ര​റാ​ന്ത​ലി​ന്റെ​യും വെ​ട്ട​ത്തി​ൽ ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ൽ കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച പാ​തി​ര​സ​മ​ര​ത്തെ തു​ട​ർ​ന്ന് വി​ളി​ച്ചു​ചേ​ർ​ത്ത അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. അ​വ​ധി​ദി​വ​സ​മാ​യി​ട്ടും ചൊ​വ്വാ​ഴ്ച രാ​വി​ലെ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ എം.​കെ. ജ​യ​സു​ധ, ഉ​പാ​ധ്യ​ക്ഷ​ൻ കെ. ​രാ​ജേ​ഷ്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ.​എ​സ്. പ്ര​ദീ​പ്, കൗ​ൺ​സി​ല​ർ​മാ​രാ​യ എ​ൻ.​കെ. ജ​യ​രാ​ജ​ൻ, മു​ഹ​മ്മ​ദ​ലി നാ​ല​ക​ത്ത്, കെ.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ജീ​ഷ് കൃ​ഷ്ണ​ൻ എ​ന്നി​വ​രും ക​രാ​റു​കാ​ര​നും പ​ങ്കെ​ടു​ത്തി​രു​ന്നു.

മു​ഴു​വ​ൻ തെ​രു​വു​വി​ള​ക്കു​ക​ളും ക​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കാ​ൻ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ക​രാ​റു​കാ​ര​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും ഇ​നി വീ​ഴ്ച വ​രു​ത്തു​ന്ന പ​ക്ഷം ക​രാ​ർ റ​ദ്ദാ​ക്കു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളു​മാ​യി ന​ഗ​ര​സ​ഭ മു​ന്നോ​ട്ട് പോ​കു​മെ​ന്നും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ധ​രി​പ്പി​ച്ച​താ​യും കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​ർ അ​റി​യി​ച്ചു.

തെ​രു​വു​വി​ള​ക്ക് പ​രി​പാ​ല​ന​ത്തി​ലെ പ​രാ​ജ​യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ന്റെ പാ​തി​ര​സ​മ​രം. പാ​തി​ര സ​മ​ര​ത്തി​ന്റെ ഉ​ദ്‌​ഘാ​ട​നം കെ.​പി.​സി.​സി സെ​ക്ര​ട്ട​റി പി. ​ഹ​രി​ഗോ​വി​ന്ദ​ൻ നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ കോ​ൺ​ഗ്ര​സ്‌ പാ​ർ​ല​മെൻറ​റി പാ​ർ​ട്ടി നേ​താ​വ് എ​ൻ.​കെ .ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ മു​ഹ​മ്മ​ദ​ലി നാ​ല​ക​ത്ത്, സ​ജീ​ഷ് കൃ​ഷ്ണ​ൻ, നേ​താ​ക്ക​ളാ​യ എം.​എ. സി​ദ്ധി​ക്ക്, എ​ൻ.​കെ. കൃ​ഷ്ണ​ൻ​കു​ട്ടി, പ്ര​ഫ. സ​ജീ​വ് ക​ട​മ്പാ​ട്ട്, സി.​പി. ഷ​റ​ഫ​ലി, അ​ബു കു​മ്മാം​പാ​റ, ഷാ​ജി വീ​ര​മം​ഗ​ലം, പി. ​അ​ബ്‌​ദു​ൾ ക​ലാം, പി.​ടി. അ​മ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CIVICPalakkadKerala News
News Summary - Streetlights in Ottapalam will be lit by the 31st
Next Story