റെയിൽവേ സ്റ്റേഷനുകളിൽ തെരുവുനായ് വിളയാട്ടം
text_fieldsചെന്നൈ -പാലക്കാട് എക്സ്പ്രസ് കൊല്ലങ്കോട് സ്റ്റേഷനിൽ എത്തിയ സമയത്ത് പ്ലാറ്റ്ഫോമിൽ
തമ്പടിച്ച തെരുവ് നായ്ക്കൾ
പുതുനഗരം: റെയിൽവേ സ്റ്റേഷനുകളിൽ തെരുവുനായ്ക്കളുടെ താവള കേന്ദ്രമായി മാറുന്നു. മുതലമട, പുതുനഗരം, കൊല്ലങ്കോട് എന്നീ റെയിൽവേ സ്റ്റേഷനുകളിലാണ് തെരുവുനായ് ശല്യം രൂക്ഷമാകുന്നത്. കഴിഞ്ഞ നാല് ദിവ ങ്ങളിൽ പുതുനഗരത്തും കൊല്ലങ്കോട്ടിലുമായി ട്രെയിൻ കയറാൻ വന്ന യാത്രക്കാരെ തെരുവുനായ്ക്കൾ ആക്രമിക്കാൻ എത്തിയിരുന്നു. ബാഗും മറ്റും ഉപയോഗിച്ച് നായയെ വിരട്ടി ഓടിച്ചക്കുകയായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു.
നിലവിൽ രാവിലെ 8.10ന് കൊല്ലങ്കോട്ട് ചെന്നൈ എക്സ്പ്രസ് വരുന്ന സമയങ്ങളിലാണ് നായശല്യം കൂടുതലായി കാണപ്പെടുന്നത്. തിരിച്ചന്തൂർ ട്രെയിൻ പുതുനഗരം സ്റ്റേഷനിൽ വരുന്ന സമയങ്ങളിലും തെരുവ് നായ് ശല്യം ഉണ്ടാ കാറുണ്ട്. തെരുവുനായ്ക്കൾ പെറ്റുപെരുവാനുള്ള സാഹചര്യങ്ങൾ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ഉണ്ടെന്നും ഇവയെ ഒഴിവാക്കാൻ റെയിൽവേ അധികൃതർ ശ്രമിക്കുന്നില്ല എന്നും നാട്ടുകാർ പറയുന്നു. വന്ധ്യംകരണ പ്രവർത്തനങ്ങൾ തെരുവ് നായ്ക്കൾക്ക് കൃത്യമായി നടപ്പാക്കാത്തതും തിരിച്ചടിയായി. റെയിൽവേയുടെ നേതൃത്വത്തിൽ വന്ധ്യകരണം പ്രവർത്തനങ്ങൾ നടത്തണമെന്നും അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കളെ റെയിൽവേ ഷെൽട്ടർ ഹോമുകൾ സ്ഥാപിച്ച് അതിൽ പാർപ്പിക്കണമെന്നും റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് മുരുകൻ ഏറാട്ടിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

