എ.ടി.എം കൗണ്ടറുകളും നായ്ക്കൾ കൈയടക്കുന്നു
text_fieldsപാലക്കാട് ബി.ഒ.സി റോഡിലെ ബാങ്കിന്റെ എ.ടി.എം
കൗണ്ടറിൽ കയറിയ തെരുവുനായ്
പാലക്കാട്: നഗര നിരത്തുകളിൽ അലയുന്ന തെരുവുനായ്ക്കൾ എ.ടി.എം കൗണ്ടറുകളും കൈയടക്കുന്നു. മിക്കയിടത്തും എ.ടി.എം കൗണ്ടറുകളിൽ സെക്യൂരിറ്റി ജീവനക്കാർ ഇല്ലാത്തതിനാലും വാതിലുകൾ തുറന്നിടുന്നതിനാലും ഇത്തരം കൗണ്ടറുകൾ തെരുവുനായ്ക്കൾ കൈയേറുന്ന സ്ഥിതിയാണ്.
ഇതുമൂലം ഇടപാടുകാർക്ക് പണമെടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. തിരക്കൊഴിയുന്നതോടെ എ.ടി.എം കൗണ്ടറുകൾക്കു മുന്നിലും അടച്ചിട്ട കടകൾക്കുമുന്നിലും തമ്പടിക്കുന്ന നായ്ക്കൾ കൗണ്ടറുകളിൽ വരെ കയറുന്ന സ്ഥിതിയാണ്.
കഴിഞ്ഞ ദിവസം തിരക്കേറിയ ബി.ഒ.സി റോഡിലെ സ്വകാര്യ ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ കയറിയ നായ് ഇടപാടിനെത്തിയ ആൾക്കാർക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതുമൂലം ഭയചകിതരായവർ പണമെടുക്കാൻ അടുത്ത കൗണ്ടറുകളെ ആശ്രയിക്കുകയായിരുന്നു. നഗര റോഡുകളിൽ മിക്കയിടത്തും എ.ടി.എം കൗണ്ടറുകൾ ഉണ്ടെങ്കിലും എവിടെയും സൂരക്ഷിതമല്ലാത്ത സ്ഥിതിയാണ്.

