സംഭരണം വൈകുന്നു; ഉണക്കിയ നെല്ല് മില്ലിൽ കെട്ടിക്കിടക്കുന്നു
text_fieldsകുനിശ്ശേരിയിലെ മില്ലിൽ ഉണക്കി പതിര് കളഞ്ഞ് ചാക്കിൽ സൂക്ഷിച്ച നെല്ല്
കുനിശ്ശേരി: സർക്കാർ സംഭരണം അനിശ്ചിതമായി വൈകുന്നതിനാൽ കൊയ്തെടുത്ത നെല്ല് മില്ലിൽ കെട്ടിക്കിടക്കുന്നു. ഉണക്കിയെടുത്ത 6000ഓളം ചാക്ക് നെല്ലാണ് കെട്ടിക്കിടക്കുന്നത്. സിവിൽ സപ്ലൈസിന് കൈമാറണമെങ്കിൽ ഉണക്കിയും പതിര് കളഞ്ഞും വേണം. കർഷകർ കാത്തിരിക്കുമ്പോഴും കാര്യക്ഷമമായ നടപടി സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് പറയുന്നത്.
ഒരു ദിവസം 14 ട്രാക്ടർ ട്രെയിലറിൽ വരുന്ന അളവിൽ നെല്ല് ഉണക്കിയെടുക്കാൻ സൗകര്യം മില്ലിലുണ്ട്. നിശ്ചിത നിരക്ക് ഈടാക്കിയാണ് നെല്ല് ഉണക്കി ചാക്കിലാക്കി കൊടുക്കുന്നത്. സർക്കാർ സംഭരണം അധികം വൈകില്ലെങ്കിൽ മില്ലിൽനിന്ന് തന്നെ കൊടുക്കാൻ കഴിയും. എന്നാൽ ഇപ്രാവശ്യം സംഭരണം അനിശ്ചിതമായി നീളുന്നതാണ് വിനയാകുന്നത്.
ധാന്യങ്ങൾ സംസ്കരിച്ച് പാക്കറ്റിലാക്കി വിപണനം നടത്തുന്ന മില്ലിൽ കൊയ്ത്തായാൽ ഒരു മാസത്തോളം ആ ജോലി നിർത്തി വെച്ചാണ് നെല്ല് ഉണക്കി പതിര് കളഞ്ഞ് ചാക്കിലാക്കി കൊടുക്കുന്നത്. നെല്ല് ഒഴിവായാലേ ജോലി കാര്യക്ഷമമായി നടക്കൂ എന്ന അവസ്ഥയിലാണ് മില്ലുടമ. സംഭരണം ഇനിയും വൈകിയാൽ മില്ലിൽനിന്ന് നെല്ല് ചാക്കുകൾ ഉടമകൾ എടുത്തുകൊണ്ടുപോകേണ്ടി വരുമോ എന്നതാണ് കർഷകരുടെ ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

