പച്ചക്കറി നഴ്സറിക്ക് തുടക്കം
text_fieldsമങ്കരയിൽ ആധുനിക രീതിയിൽ നിർമിക്കുന്ന പച്ചക്കറി നഴ്സറി പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസും കൃഷി
ഓഫിസർ മുകുന്ദകുമാറും സന്ദർശിക്കുന്നു
മങ്കര: വിവിധയിനം പച്ചക്കറികൾ, ഫലവൃക്ഷ തൈകൾ, അലങ്കാരസസ്യങ്ങൾ എന്നിവ ഉൽപാദിപ്പിക്കാൻ ലക്ഷ്യമിട്ട് സ്മാൾ നഴ്സറി പദ്ധതി മങ്കരയിൽ തുടങ്ങി. കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പ് സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷനാണ് പദ്ധതിക്കായി മൂന്ന് ലക്ഷം അനുവദിച്ചത്. മങ്കരകൃഷി ഭവന്റെ കീഴിൽ കാർഷിക കർമസേനയാണ് നേതൃത്വം നൽകുന്നത്.
കാളികാവ് ശ്മശാനത്തിന് സമീപം പഞ്ചായത്ത് നൽകിയ 50 സെന്റ് സ്ഥലത്താണ് നഴ്സറി. പാലക്കാട് ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകളിലേക്കും ആവശ്യമായ തൈകൾ വിതരണം നടത്താനാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസും കൃഷി ഓഫിസർ മുകുന്ദകുമാറും പറഞ്ഞു. വൈകാതെ നഴ്സറിയുടെ ഉദ്ഘാടനം നടക്കുമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

