Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.എസ്.എൽ.സി: ജില്ലയിൽ 98.29 % വിജയം

text_fields
bookmark_border
  • 38164 പേ​ര്‍ ഉ​ന്ന​ത പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി
  • 1859 പേ​ര്‍ക്ക് സ​മ്പൂ​ർ​ണ എ ​പ്ല​സ്
SSLC Exam
cancel

പാലക്കാട്: ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 38828 വിദ്യാർഥികളില്‍ 38164 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. ഇതില്‍ 19188 പേര്‍ ആണ്‍കുട്ടികളും 18976 പേര്‍ പെണ്‍കുട്ടികളുമാണ്. 19603 ആണ്‍കുട്ടികളും 19225 പെണ്‍കുട്ടികളുമാണ് മൂന്ന് വിദ്യാഭ്യാസ ജില്ലകളില്‍നിന്നായി പരീക്ഷയെഴുതിയത്. 98.29 ആണ് ജില്ലയുടെ വിജയശതമാനം. ഇത്തവണ വിജയശതമാനത്തില്‍ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയാണ് ജില്ലയില്‍ ഒന്നാമത്. ഇവിടെ 8754 പേര്‍ പരീക്ഷ എഴുതിയതില്‍ 8662 പേരും ഉന്നത പഠനത്തിന് അര്‍ഹത നേടി.

ഇതില്‍ 4390 പേര്‍ ആണ്‍കുട്ടികളും 4272 പേര്‍ പെണ്‍കുട്ടികളുമാണ്. രണ്ടാമത് പാലക്കാട് വിദ്യാഭ്യാസ ജില്ലയാണ്. 98.37 ആണ് വിജയ ശതമാനം. ഇവിടെ പരീക്ഷ എഴുതിയ 17701 പേരില്‍ 8648 ആണ്‍കുട്ടികളും 8765 പെണ്‍കുട്ടികളും ഉള്‍പ്പടെ 17413 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ 12373 പേര്‍ പരീക്ഷ എഴുതിയതില്‍ 12089 പേരും വിജയം നേടി. ഇതില്‍ 6150 പേര്‍ ആണ്‍കുട്ടികളും 5939 പെണ്‍കുട്ടികളുമാണ്. വിജയശതമാനം 97.7 ആണ്.

എ പ്ലസിൽ മങ്ങി

പാലക്കാട്: സമ്പൂർണ എ പ്ലസിൽ ജില്ല പിന്നോട്ടായി. 4.8 ശതമാനമാണ് ജില്ലയിൽ സമ്പൂർണ എ പ്ലസ് നേടിയത്. സംസ്ഥാനത്ത് ഏറ്റവും കുറവ് ശതമാനം എ പ്ലസ് ലഭിച്ചതും പാലക്കാട് റവന്യൂ ജില്ലക്കാണ്.

ജില്ലയിൽ 1859 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ഇതില്‍ 1334 പെണ്‍കുട്ടികളും 525 ആണ്‍കുട്ടികളും ഉൾപ്പെടുന്നു. വിദ്യാഭ്യാസ ജില്ലകളില്‍ പാലക്കാടാണ് ജില്ലയില്‍ ഒന്നാമത്. 750 വിദ്യാര്‍ഥികള്‍ക്കാണ് ഇവിടെ സമ്പൂർണ എ പ്ലസ് ലഭിച്ചത്. ഇതില്‍ 190 ആണ്‍കുട്ടികളും 560 പെണ്‍കുട്ടികളുമാണ്. രണ്ടാമതുള്ള ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ 147 ആണ്‍കുട്ടികളും 408 പെണ്‍കുട്ടികളുമടക്കം 555 പേര്‍ സമ്പൂർണ എ പ്ലസ് നേടി. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 188 ആണ്‍കുട്ടികളും 366 പെണ്‍കുട്ടികളുമടക്കം 554 പേര്‍ക്ക് സമ്പൂർണ എ പ്ലസ് നേടാനായി.

നൂറുമേനി നേടിയവർ

സർക്കാർ സ്കൂളുകൾ

1. ജി.ജി.എച്ച്.എസ്.എസ് കല്ലടത്തൂർ

2. ജി.എച്ച്.എസ്.എസ് ചാത്തനൂർ

3. ജി.എച്ച്.എസ് കൊടുമുണ്ട

4. ജി.എച്ച്.എസ്.എസ് ഷൊർണൂർ

5. ജി.എച്ച്.എസ്.എസ് മൂന്നൂർകോട്

6. ജി.എം.ആർ.എസ് ഗേൾസ് തൃത്താല

7. ജി.എച്ച്.എസ് വിളയൂർ

8. ജി.എച്ച്.എസ് നാഗലശ്ശേരി

9. ജി.എച്ച്.എസ് അകലൂർ

10. ജി.ജി.എച്ച്.എസ്.എസ് ആലത്തൂർ

11. ജി.എച്ച്.എസ് തോലനൂർ

12. ജി.എച്ച്.എസ്.എസ് പെരിങ്ങോട്ടുകുർശ്ശി

13. ജി.എച്ച്.എസ്.എസ് തേങ്കുറുശ്ശി

14. ജി.ജി.വി.എച്ച്.എസ്.എസ് നെന്മാറ

15. ബി.ജി.എച്ച്.എസ്.എസ് വണ്ണാമട

16. ജി.എച്ച്.എസ്.എസ് ബിഗ്ബസാർ പാലക്കാട്

17. ജി.വി.എച്ച്.എസ്.എസ് പത്തിരിപ്പാല

18. ജി.എച്ച്.എസ് പട്ടഞ്ചേരി

19. ജി.ടി.ഡബ്ല്യു.എച്ച്.എസ് ആനക്കല്ല്

20. ആശ്രമം എച്ച്.എസ് മലമ്പുഴ

21. ജി.എച്ച്.എസ് വെണ്ണക്കര

22. ജി.എച്ച്.എസ് കല്ലങ്കിൽപ്പാടം

23. ജി.എച്ച്.എസ് മുടപ്പല്ലൂർ

24. ജി.എച്ച്.എസ് മീനാക്ഷിപുരം

25. ജി.എച്ച്.എസ് തിരുവിഴിയാട്

26. ജി.എച്ച്.എസ് നന്നിയോട്

27. ജി.എച്ച്.എസ് തേനാരി

28. ജി.എച്ച്.എസ് ബെമ്മണൂർ

29. ജി.എച്ച്.എസ് ഉമ്മിണി

30. ജി.എച്ച്.എസ് കുഴൽമന്ദം

31. ജി.എം.ആർ.എസ് കുഴൽമന്ദം

32. ജി.ടി.എച്ച്.എസ് പുതുർ, അട്ടപ്പാടി

33. ജി.ടി.എച്ച്.എസ് ഷോളയൂർ

എയ്ഡഡ് സ്കൂളുകൾ

1.കെ.പി.എസ്.എം.എം.വി.എച്ച്.എസ്.എസ് വരോട്

2. എൻ.എസ്.എസ്.കെ.പി.ടി.എച്ച്.എസ് ഒറ്റപ്പാലം

3. എൻ.എസ്.എസ്.എച്ച്.എസ് വേങ്ങശ്ശേരി

4.എസ്.എൻ.ടി.എച്ച്.എസ് ഷൊർണൂർ

5. സി.എ.എച്ച്.എസ് ആയക്കാട്

6. പി.കെ.എച്ച്.എസ് മഞ്ഞപ്ര

7. എസ്.എം.എച്ച്.എസ് പഴമ്പാലക്കോട്

8. എച്ച്.എസ് കുത്തനൂർ

9. വി.ഐ.എം.എച്ച്.എസ് പല്ലശ്ശന

10. എൽ.എം.എച്ച്.എസ് മംഗലംഡാം

11. പി.എച്ച്.എസ് പാടഗിരി

12. ആർ.പി.എം എച്ച്.എസ് പനങ്ങാട്ടിരി

13. ബി.എസ്.എസ് എച്ച്.എച്ച്.എസ് കൊല്ലങ്കോട്

14. വി.എം.എച്ച്.എസ് വടവന്നൂർ

15. ജി.എം.വി.എച്ച്.എസ്.എസ് തിരുവാലത്തൂർ

16. പഞ്ചായത്ത് എച്ച്.എസ്.എസ് പെരുമാട്ടി

17. പി.എസ്.എച്ച്.എസ് ചിറ്റൂർ

18. എസ്.എഫ്.എക്സ്.വി.എച്ച്.എസ്.എസ് പരിശിക്കൽ

19. എസ്.വി.വി.എച്ച്.എസ്.എസ് എരുത്ത്യാമ്പതി

20. എച്ച്.എസ്.എച്ച്.എസ് കല്ലേകുളങ്ങര

21. എൻ.എസ്.എസ് എച്ച്.എസ് അകത്തേത്തറ

22. പഞ്ചായത്ത് എച്ച്.എസ് പൊൽപ്പുള്ളി

23.കെ.ടി.എം.എച്ച്.എസ് മണ്ണാർക്കാട്

24. ആരോഗ്യമാതാ എച്ച്.എസ്. കോട്ടത്തറ

25. എം.ആർ.എസ് അട്ടപ്പാടി

അൺ എയ്ഡഡ് സ്കൂളുകൾ

1. മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂൾ, പ്രഭാപുരം

2. സെൻറ്പോൾസ് എച്ച്.എസ് പട്ടാമ്പി

3. സി.ജി.എം ഇ.എച്ച്.എസ് ഓങ്ങല്ലൂർ

4. ഐ.ഇ.എസ് ഇ.എം.എച്ച്.എസ് മുടവന്നൂർ

5. സെന്‍റ് ജോസഫ് കോൺവെന്‍റ് ഇംഗ്ലീഷ് മിഡീയം സ്കൂൾ

6. ഇസ്ലാമിക് ഓറിയൻറൽ ഹൈസ്കൂൾ, കരിങ്ങനാട്

7. എസ്.എം സ്കൂൾ മാട്ടായ

8. ബി.എസ്.എസ് ജി.എച്ച്.എസ്.എസ് ആലത്തൂർ

9. വി.എം.സി.ഇ.എം.ജി എച്ച്.എസ്.എസ് ചിറ്റൂർ

10. ഭാരത് മാത എച്ച്.എസ്.എസ് പാലക്കാട്

11. എ.ഇ.എം.എച്ച്.എസ്.എസ് കഞ്ചിക്കോട്

12. കാണിക്കമാത കോൺവെൻറ് ഇ.എം ഗേൾസ് എച്ച്.എസ് പാലക്കാട്

13. സെൻറ് തോമസ് സി.ഇ.എം.ജി എച്ച്.എസ്.എസ് ഒലവക്കോട്

14. സെൻറ് പോൾസ് എച്ച്.എസ് കൊല്ലങ്കോട്

15. എം.ഇ.എസ് ഇ.എം.എച്ച്.എസ്.എസ് ഒലവക്കോട്

16. എസ്.എം.ഇ എം.എച്ച്.എസ് അത്തിക്കോട്

17. എം.ഇ.എസ് ട്രസ്റ്റ് പബ്ലിക് സ്കൂൾ, കരിമ്പാറ

18. എം.ഇ.എസ് എച്ച്.എസ് മുണ്ടൂർ

19. വി.ഇ.എം.എച്ച്.എസ് കരിപ്പോട്

20. സെൻറ് ജോൺസ് അകമ്പാടം

21.മോഡൽ എച്ച്.എസ് പേഴുംകര

22. ഇസ്ലാമിക് എച്ച്.എസ് പുതുനഗരം

23. ഇ.എം.എച്ച്.എസ് പാമ്പംപള്ളം

24. ഹോളി ഫാമിലി കോൺവെന്‍റ് എച്ച്.എസ് ആലത്തൂർ

25. എ.എ.എച്ച്.എസ് ചിണ്ടക്കൽ,

അട്ടപ്പാടി

26. എം.ഇ.എസ്.കെ.ടി.എം വട്ടമണ്ണപ്പുറം

27. എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ് മണ്ണാർക്കാട്

28. ഇർഷാദ് എച്ച്.എസ് ചങ്ങലീരി

29. ഐ.എൻ.ഐ.സി.എച്ച്.എസ് നാട്ടുകൽ

30. കാർമൽ എച്ച്.എസ് പാലക്കയം

31. ബെഥനി ഇ.എം.എച്ച്.എസ് വട്ടലക്കി

32. യൂനിവേഴ്സൽ പബ്ലിക് സ്കൂൾ, പെരിമ്പടാരി, മണ്ണാർക്കാട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SSLC: 98.29% success rate in the district
Next Story