Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎസ്.എസ്.എല്‍.സി:...

എസ്.എസ്.എല്‍.സി: ജില്ലയിൽ പരീക്ഷ എഴുതുന്നത് 39,121 വിദ്യാർഥികള്‍

text_fields
bookmark_border
എസ്.എസ്.എല്‍.സി: ജില്ലയിൽ പരീക്ഷ എഴുതുന്നത് 39,121 വിദ്യാർഥികള്‍
cancel

പാലക്കാട്: എസ്.എസ്.എൽ.സി പരീക്ഷക്ക് വ്യാഴാഴ്ച തുടക്കമാകുമ്പോൾ ജില്ലയിൽ 193 കേന്ദ്രങ്ങളിലായി 39,121 വിദ്യാർഥികൾ പരീക്ഷ എഴുതും. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 17,994 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. അതില്‍ 9092 ആണ്‍കുട്ടികളും 8902 പെണ്‍കുട്ടികളുമാണുള്ളത്. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ 6419 ആണ്‍കുട്ടികളും 6041 പെണ്‍കുട്ടികളും ഉള്‍പ്പെടെ 12,373 വിദ്യാര്‍ഥികളും മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 3751 ആണ്‍കുട്ടികളും 3677 പെണ്‍കുട്ടികളും ഉള്‍പ്പെടെ 8754 പേരും പരീക്ഷ എഴുതും. 193 കേന്ദ്രങ്ങളില്‍ മൂന്നെണ്ണം ടെക്‌നിക്കല്‍ സ്‌കൂളുകള്‍ക്കും ഒന്ന് ബധിര വിദ്യാർഥികള്‍ക്കുമായുള്ളതാണ്.

ഒന്നാം വർഷ ഹയർ സെക്കൻഡറി വി.എച്ച്.എസ്.ഇ പരീക്ഷകളും വ്യാഴാഴ്ച ആരംഭിക്കും. രണ്ടാം വർഷ പരീക്ഷകൾ വെള്ളിയാഴ്ച മുതലാണ് തുടങ്ങുക. പ്ലസ് വൺ പരീക്ഷകൾ ഉച്ചക്ക് 1.30നും പ്ലസ് ടു പരീക്ഷകൾ രാവിലെ 9.30 മുതലും ആരംഭിക്കും. പ്ലസ് വൺ വിഭാഗത്തിൽ ആകെ 26,156 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 17,460 പേർ പെൺകുട്ടികളും 14,841 പേർ ആൺകുട്ടികളുമാണ്. ഓപൺ വിഭാഗത്തിൽ 3855 പേരാണ് പരീക്ഷക്കുള്ളത്. വി.എച്ച്.എസ്.സി ഒന്നാം വർഷത്തിൽ ആകെ 5120 പേരാണ് പരീക്ഷക്കുള്ളത്. ഇതിൽ 1630 പേർ പെൺകുട്ടികളും 3490 പേർ ആൺകുട്ടികളുമാണ്. ഹയർ സെക്കൻഡറി രണ്ടാം വർഷത്തിൽ 41,416 പേരാണ് ജില്ലയിൽ ആകെ പരീക്ഷ എഴുതുന്നത്. ഇതിൽ 18,140 പെൺകുട്ടികളും 17,869 ആൺകുട്ടികളുമാണുള്ളത്. ഓപൺ വിഭാഗത്തിൽ 5407 പേരാണുള്ളത്. വി.എച്ച്.എസ്.സി വിഭാഗത്തിൽ 5030 പേർ പരീക്ഷക്കുണ്ട്. ഇതിൽ 1740 പെൺകുട്ടികളും 3290 ആൺകുട്ടികളുമാണുള്ളത്. ഏപ്രിലിൽ മൂല്യനിർണയം നടത്തി മേയ് മാസം ഫലപ്രഖ്യാപനം നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCPalakkadlocalnews
News Summary - SSLC: 39,121 students are appearing for the exam in the district
Next Story