യുവതി പൊള്ളലേറ്റ് മരിച്ച സംഭവം: മൊഴിയെടുത്തു
text_fieldsവടക്കഞ്ചേരി: ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ മൊഴിയെടുത്തു. കിഴക്കഞ്ചേരി കാരപ്പാടം ശ്രീജിത്തിെൻറ ഭാര്യ ശ്രുതിയുടെ (30) മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രുതിയുടെ പിതാവ് ശിവൻ, മാതാവ് മേരി, സഹോദരി നീതു തുടങ്ങിയവരുടെ മൊഴിയാണ് വടക്കഞ്ചേരി സി.ഐ വി.ടി. ഷാജെൻറ നേതൃത്വത്തിൽ രേഖപ്പെടുത്തിയത്. ഭർത്താവിെൻറ പീഡനം മൂലമാണ് ശ്രുതി മരിച്ചതെന്ന് ബന്ധുക്കൾ മൊഴി നൽകി. എന്നാൽ, മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ശ്രുതി ഡോക്ടർമാർക്ക് കൊടുത്ത മൊഴിയിൽ അബദ്ധത്തിൽ പൊള്ളലേറ്റതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
സംഭവശേഷം ഇവരുടെ മക്കളുടെ മൊഴിയും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. എന്നാൽ, ശ്രുതിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരുടെ മക്കളുടെ മൊഴി ചൈൽഡ് ലൈെൻറ സഹായത്തോടു കൂടി വീണ്ടും രേഖപ്പെടുത്തും. അതിന് ശേഷം മാത്രമേ ശ്രീജിത്തിനെതിരെ കേസെടുക്കുക്കാൻ കഴിയുകയുള്ളൂ എന്നും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്നും സി.ഐ പറഞ്ഞു.
ജൂൺ 18നാണ് ശ്രുതിക്ക് ഗുരുതര പൊള്ളലേറ്റത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ 21ന് മരിച്ചു. ശ്രീജിത്തും ശ്രുതിയും തമ്മിലുള്ള വഴക്കിനെ തുടർന്ന് ശ്രുതി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. ശ്രുതിയുടെ മാതാപിതാക്കളെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോളുടെ നേതൃത്വത്തിൽ മഹിള അസോസിയേഷൻ നേതാക്കൾ സന്ദർശിച്ചു.
വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി കേസിെൻറ വിവരങ്ങൾ ആരായുകയും ചെയ്തു. മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ. ഓമന, ഏരിയ സെക്രട്ടറി കെ. സുലോചന, പ്രസിഡൻറ് പ്രസന്ന ഗോപി, സിന്ധു സുദേവൻ, ബീന വർഗീസ് എന്നിവരും ജില്ല പഞ്ചായത്ത് പ്രസിഡൻറിനോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

