Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightSreekrishnapuramchevron_rightനഗരസഭാംഗത്തെയും...

നഗരസഭാംഗത്തെയും സുഹൃത്തുക്കളെയും ആക്രമിച്ച് കാറും പണവും മൊബൈൽ ഫോണും കവർന്നു

text_fields
bookmark_border
lynching
cancel

ശ്രീ​കൃ​ഷ്ണ​പു​രം: തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ അം​ഗ​വും സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ച കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി കാ​റും 30,000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്നു. പാ​ല​ക്കാ​ട് മു​ണ്ടൂ​ർ -ചെ​ർ​പ്പു​ള​ശ്ശേ​രി സം​സ്ഥാ​ന പാ​ത​യി​ൽ തി​രു​വാ​ഴി​യോ​ട് ക​നാ​ൽ പാ​ല​ത്തി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ അം​ഗ​വും സു​ഹൃ​ത്തു​ക്ക​ളും ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ന​ഗ​ര​സ​ഭ അം​ഗം തി​രൂ​ര​ങ്ങാ​ടി ചു​ക്കാ​ൻ മേ​ലോ​ട്ടി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ലി​ക്ക് (43) കൈ​ക്ക് പ​രി​ക്കേ​റ്റു. സു​ഹൃ​ത്തു​ക്ക​ളാ​യ തി​രൂ​ര​ങ്ങാ​ടി ചെ​മ്മ​ല​പ്പാ​റ വീ​ട്ടി​ൽ സി.​പി. യ​ഹി​യാ​സ് (37), തി​രൂ​ര​ങ്ങാ​ടി ക​രി​പ​റ​മ്പ​ത്ത് വീ​ട്ടി​ൽ കെ.​പി. നി​സാ​ർ (35) എ​ന്നി​വ​ർ​ക്കും നി​സ്സാ​ര പ​രി​ക്കേ​റ്റു. മു​ഹ​മ്മ​ദ് അ​ലി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. അ​ജ്ഞാ​ത സം​ഘ​ത്തിെൻറ വ​ടി​വാ​ൾ​കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ലാ​ണ് മൂ​ന്നു​പേ​ർ​ക്കും പ​രി​ക്കേ​റ്റ​ത്. മൂ​ന്നു​പേ​രും ചേ​ർ​ന്ന് ചെ​ന്നൈ​യി​ൽ ബേ​ക്ക​റി​യും ഹോ​ട്ട​ലും ന​ട​ത്തി​വ​രു​ക​യാ​ണ്.

രാ​ത്രി ചെ​ന്നൈ​യി​ൽ നി​ന്ന് കാ​റി​ൽ പു​റ​പ്പെ​ട്ട മൂ​വ​ർ സം​ഘ​ത്തെ തി​രു​വാ​ഴി​യോ​ട് ക​നാ​ൽ പാ​ല​ത്തി​ന് സ​മീ​പ​ത്തു​വെ​ച്ച് പി​ന്നാ​ലെ വ​ന്ന ടെ​മ്പോ മി​നി ലോ​റി ത​ട​ഞ്ഞു​നി​ർ​ത്തി. തു​ട​ർ​ന്ന്​ പി​റ​കി​ൽ കാ​റി​ൽ വ​ന്ന അ​ക്ര​മി​സം​ഘം മു​ഹ​മ്മ​ദാ​ലി​യും കൂ​ട്ടു​കാ​രും സ​ഞ്ച​രി​ച്ച കാ​റി​ന് സ​മീ​പം വാ​ഹ​നം നി​ർ​ത്തി ക​മ്പി​പ്പാ​ര​യും വ​ടി​വാ​ളു​മാ​യി ആ​ക്ര​മ​ണം തു​ട​ങ്ങി. കാ​റിെൻറ ചി​ല്ല് ത​ക​ർ​ത്ത സം​ഘം മു​ഹ​മ്മ​ദാ​ലി​യെ​യും കൂ​ട്ടു​കാ​രെ​യും വ​ലി​ച്ചി​റ​ക്കി ആ​ക്ര​മി​ച്ചു. ശേ​ഷം പ​ണ​വും മൊ​ബൈ​ൽ ഫോ​ണും പി​ടി​ച്ചു​വാ​ങ്ങി കാ​റു​മാ​യി ചെ​ർ​പ്പു​ള​ശ്ശേ​രി ഭാ​ഗ​ത്തേ​ക്ക് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നെ​ന്ന്​ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​വ​ർ പ​റ​ഞ്ഞു.

ചു​വ​പ്പു​നി​റ​മു​ള്ള മാ​രു​തി ബ്രെ​സ്സ കാ​റാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. അ​ക്ര​മി​ക​ള്‍ അ​ഞ്ചു​പേ​രു​ണ്ടാ​യി​രു​ന്ന​താ​യി മു​ഹ​മ്മ​ദാ​ലി പൊ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. മു​ഹ​മ്മ​ദാ​ലി​യു​ടെ 20,000 രൂ​പ, ഒ​രു ഐ​ഫോ​ണ്‍, ഒ​രു സാം​സ​ങ് ഫോ​ണ്‍, നി​സാ​റിെൻറ ഒ​രു ഐ​ഫോ​ണ്‍, യ​ഹി​യാ​സിെൻറ പ​തി​നാ​യി​രം രൂ​പ എ​ന്നി​വ​യാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്. നി​സാ​റാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ​യി​ലെ സി.​പി.​എം അം​ഗ​മാ​ണ് മു​ഹ​മ്മ​ദാ​ലി. ഇ​ദ്ദേ​ഹ​ത്തിെൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കാ​ർ. ശ്രീ​കൃ​ഷ്ണ​പു​രം പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ട​മ്പ​ഴി​പ്പു​റം ഭാ​ഗ​ത്തും സ​മാ​ന രീ​തി​യി​ൽ കാ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു. പ്ര​തി​ക​ൾ പി​ന്നീ​ട് പി​ടി​യി​ലു​മാ​യി​രു​ന്നു. ആ​ദ്യം ചെ​ര്‍പ്പു​ള​ശ്ശേ​രി പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലും പി​ന്നീ​ട് ശ്രീ​കൃ​ഷ്ണ​പു​രം പൊ​ലീ​സ്​ സ്‌​റ്റേ​ഷ​നി​ലും വി​വ​രം അ​റി​യി​ച്ചു. കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്ന് സി.​ഐ കെ.​എം. ബി​നീ​ഷ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:money stolenmunicipal councilor attacked
News Summary - municipal councilor and his friends were attacked and stolen his car, money and mobile phone
Next Story