Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightSreekrishnapuramchevron_rightപ്ര​ഭാ​ത...

പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​റ​ങ്ങി​യ​ ആ​ളെ തെ​രു​വു​നാ​യ് ക​ടി​ച്ചു

text_fields
bookmark_border
പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​റ​ങ്ങി​യ​ ആ​ളെ തെ​രു​വു​നാ​യ് ക​ടി​ച്ചു
cancel
camera_alt

നാ​യു​ടെ ക​ടി​യേ​റ്റ ക​ല്യാ​ണ കൃ​ഷ്ണ​ൻ

ശ്രീ​കൃ​ഷ്ണ​പു​രം: ഞാ​യ​റാ​ഴ്ച പ്ര​ഭാ​ത ന​ട​ത്തത്തി​നി​റ​ങ്ങി​യ മ​ധ്യ​വ​യ​സ്ക​നെ തെ​രു​വു​നാ​യ് ആ​ക്ര​മി​ച്ചു. ശ്രീ​കൃ​ഷ്ണ​പു​രം മ​ണ്ണ​മ്പ​റ്റ ജ​ങ്ഷ​നി​ലെ ക​ല്യാ​ണ​കൃ​ഷ്ണ​നെ​യാ​ണ് തെ​രു​വു​നാ​യ ക​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പി​ച്ച​ത്. പ​രി​സ​ര​വാ​സി​ക​ളും വാ​ഹ​ന​യാ​ത്രി​ക​രും ചേ​ർ​ന്നാ​ണ് ഏ​റെ സാ​ഹ​സ​പ്പെ​ട്ട് ഇ​ദ്ദേ​ഹ​ത്തെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഉ​ട​ൻ ശ്രീ​കൃ​ഷ്ണ​പു​രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി. വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ശ്രീ​കൃ​ഷ്ണ​പു​രം ആ​ശു​പ​ത്രി ജ​ങ്ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​ണ്. ശ്രീ​കൃ​ഷ്ണ​പു​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പെ​രു​മാ​ങ്ങോ​ട് എ.​എ​ൽ.​പി സ്കൂ​ൾ, വ്യാ​സ​വി​ദ്യാ​നി​കേ​ത​ൻ സ്‌​കൂ​ൾ, ക​രി​മ്പു​ഴ ജ​ങ്ഷ​ൻ, പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പം, ക​രി​മ്പു​ഴ ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്ര പ​രി​സ​രം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogStreet dogs attack
News Summary - Man bitten by street dog after morning walk
Next Story