Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightSreekrishnapuramchevron_rightപ്ല​സ് ടു...

പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ യു​വാ​വി​ന് ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി

text_fields
bookmark_border
പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ  യു​വാ​വി​ന് ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി
cancel
camera_alt

കിരൺ, വൈഷ്ണവ് 

ശ്രീ​കൃ​ഷ്ണ​പു​രം: ര​ണ്ട് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​സ​രോ​ജി​ത ഇ​ട​പെ​ട​ലി​ലൂ​ടെ യു​വാ​വിെൻറ ജീ​വ​ൻ തി​രി​കെ ല​ഭി​ച്ചു. ശ്രീ​കൃ​ഷ്ണ​പു​രം പു​ഞ്ച​പ്പാ​ടം കോ​ട​ർ​മ​ണ്ണ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട യു​വാ​വി​നെ​യാ​ണ് വൈ​ഷ്ണ​വ്, കി​ര​ൺ എ​ന്നി​വ​ർ ര​ക്ഷി​ച്ച​ത്.

ചെ​ർ​പ്പു​ള​ശ്ശേ​രി കോ​ട​ർ​മ​ണ്ണ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ടോ​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. കൂ​ട്ട​ത്തി​ൽ നീ​ന്താ​ൻ അ​റി​യു​ന്ന ഏ​ക വ്യ​ക്തി​യാ​യ യു​വാ​വ്, കു​ള​ത്തി​ലെ മ​ധ്യ​ഭാ​ഗ​ത്ത് വെ​ച്ച് വെ​ള്ള​ത്തി​ൽ താ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം കു​ളി​ക്കാ​നെ​ത്തി​യ സ​മീ​പ​വാ​സി​ക​ളാ​യ പു​ഞ്ച​പ്പാ​ടം ത​ട്ടേ​ങ്ങാ​ട് ബാ​ല​കൃ​ഷ്ണ​ൻ-​നി​ർ​മ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വൈ​ഷ്ണ​വ്, പു​ഞ്ച​പ്പാ​ടം ഷാ​ര​ത്ത്ക്കു​ന്ന് ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ-​ശാ​ന്ത​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ കി​ര​ൺ എ​ന്നി​വ​ർ വെ​ള്ള​ത്തി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി യു​വാ​വി​നെ ഏ​റെ ശ്ര​മ​ക​ര​മാ​യി ക​ര​ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

വെ​ള്ള​ത്തി​ൽ​പെ​ട്ട യു​വാ​വി​നൊ​പ്പം ഏ​ഴു​പേ​ർ കൂ​ടി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും നീ​ന്ത​ൽ അ​റി​യാ​ത്ത​തി​നാ​ൽ നി​സ്സ​ഹാ​യ​രാ​യി. 17 വ​യ​സ്സു​ള്ള വൈ​ഷ്ണ​വ് ചെ​ർ​പ്പു​ള​ശ്ശേ​രി എം.​ഇ.​എ​സ് കോ​ളേ​ജി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യും കി​ര​ൺ വെ​ള്ളി​നേ​ഴി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യു​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ധീ​ര​ത​ക്ക്​ ​ൈക​യ​ടി​ക്കു​ക​യാ​ണ്​ നാ​ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:students Intervention
News Summary - In the case of Plus Two students Intervention got his life back
Next Story