Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightSreekrishnapuramchevron_rightദേ​വ​യാ​നിയമ്മ​ക്ക്...

ദേ​വ​യാ​നിയമ്മ​ക്ക് സ്നേ​ഹ​വീ​ടൊ​രു​ങ്ങി; താ​ക്കോ​ൽ​ദാ​നം നാളെ

text_fields
bookmark_border
devayani home
cancel
camera_alt

ദേ​വ​യാ​നി അ​മ്മ​ക്ക് ഒ​രു​ക്കി​യ സ്നേ​ഹ​വീ​ട്

​ശ്രീ​കൃ​ഷ്ണ​പു​രം: ക​രി​മ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ലി​ക്കി​ലി​യാ​ട് ക​ള​രി​ക്ക​ൽ ദേ​വ​യാ​നി അ​മ്മ​ക്ക് ഇ​നി സു​ര​ക്ഷി​ത ഭ​വ​ന​ത്തി​ൽ രാ​പാ​ർ​ക്കാം. സി.​പി.​എം ക​രി​മ്പു​ഴ ലോ​ക്ക​ൽ ക​മ്മി​റ്റി​യാ​ണ് ഈ 84 ​വ​യ​സ്സു​കാ​രി​ക്ക് സ്നേ​ഹ​വീ​ടൊ​രു​ക്കി​യ​ത്. ചോ​ർ​ന്നൊ​ലി​ക്കു​ന്ന കൂ​ര​യി​ൽ 60 വ​യ​സ്സു​ള്ള മ​ക​ളു​മൊ​ത്ത്​ ഏ​റെ ക​ഷ്​​ട​ത​യോ​ടെ​യാ​ണ് ഇ​വ​ർ ക​ഴി​ഞ്ഞി​രു​ന്ന​ത്.

നി​ത്യ​ച്ചെ​ല​വി​ന് പോ​ലും ബു​ദ്ധി​മു​ട്ടേ​ണ്ടി വ​ന്ന ദേ​വ​യാ​നി അ​മ്മ​ക്ക് ത​ല​ചാ​യ്ക്കാ​ൻ ചോ​രാ​ത്ത കൂ​ര​യെ​ന്ന​ത് സ്വ​പ്നം കാ​ണാ​ൻ പോ​ലും ക​ഴി​ഞ്ഞി​രു​ന്നി​ല്ല. സ​ഹാ​യി​ക്കാ​ൻ ആ​രു​മി​ല്ലാ​തെ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും പു​റം​തി​രി​ഞ്ഞു​നി​ന്ന​പ്പോ​ഴാ​ണ് സി.​പി.​എം സ​ഹാ​യ ഹ​സ്ത​വു​മാ​യി എ​ത്തി​യ​ത്. ആ​റു​ല​ക്ഷം രൂ​പ ചെ​ല​വി​ൽ 520 ച​തു​ര​ശ്ര അ​ടി​യു​ള്ള വീ​ടാ​ണ് നി​ർ​മി​ച്ച​ത്.

13ന് ​രാ​വി​ലെ 10ന് ​ജി​ല്ല സെ​ക്ര​ട്ട​റി സി.​കെ. രാ​ജേ​ന്ദ്ര​ൻ താ​ക്കോ​ൽ കൈ​മാ​റും. പി. ​ഉ​ണ്ണി എം.​എ​ൽ.​എ, പി.​കെ. ശ​ശി എം.​എ​ൽ.​എ, ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​ൻ. ഹ​രി​ദാ​സ​ൻ, കെ.​എ​സ്. സ​ലീ​ഖ, അ​ഡ്വ. കെ. ​പ്രേം​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം. ​മോ​ഹ​ന​ൻ, പി. ​സ​ജീ​വ് കു​മാ​ർ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ. ​സു​ബ്ര​ഹ്മ​ണ്യ​ൻ, എം. ​രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:housedevayanisreekrishnapuram
Next Story