Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംഘ്പരിവാർ കലാപാഹ്വാനം സർക്കാർ തടയണം -സോളിഡാരിറ്റി

text_fields
bookmark_border
Solidarity Youth Caravan
cancel
camera_alt

സോ​ളി​ഡാ​രി​റ്റി യൂ​ത്ത്​ കാ​ര​വ​ന്​ പ​ട്ടാ​മ്പി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

Listen to this Article

പാലക്കാട്: വർധിച്ചുവരുന്ന സംഘ്പരിവാർ വംശഹത്യ ശ്രമങ്ങളും കലാപാഹ്വാനങ്ങളും സർക്കാർ തടയണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു. കേരളത്തിലെ സാമുദായിക സഹവർത്തിത്വം തകർക്കാൻ വിദ്വേഷപ്രചാരണങ്ങളും അക്രമങ്ങളും സംഘ്പരിവാർ തുടരുകയാണ്. പി.സി. ജോർജ് പോലുള്ളവരുടെ നുണപ്രചാരണങ്ങളും പേരാമ്പ്രയിലെപോലുള്ള അക്രമങ്ങളും അതി‍െൻറ അവസാന ഉദാഹരണങ്ങളാണ്. നിയമപാലനത്തിലും പൊലീസ് നടപടികളിലും തുടരുന്ന അനാസ്ഥ സർക്കാർ പരിഹരിക്കണം. പാലക്കാട് നിയമപാലനവുമായി ബന്ധപ്പെട്ട് പല പരാതികളും ഉയർന്നിട്ടുണ്ട്.

മുസ്‍ലിംകളോടുള്ള വ്യക്തമായ മുൻവിധിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം നടപടികൾ ഉണ്ടാകുന്നതെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. മുസ്ലിംവിരുദ്ധതയുടെ അടിസ്ഥാനമായ ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കാൻ പൊതുജനാഭിപ്രായവും ജനപിന്തുണയും നേടിയെടുക്കുകയാണ് സോളിഡാരിറ്റി സംഘടിപ്പിച്ച യൂത്ത് കാരവ‍‍െൻറ ലക്ഷ്യം. സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള, വൈസ് പ്രസിഡന്‍റ് സി.ടി. സുഹൈബ്, ജനറൽ സെക്രട്ടറി പി.പി. ജുമൈൽ, ജില്ല പ്രസിഡന്‍റ് ടി.പി. സാലിഹ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

ആ​വേ​ശ​മാ​യി സോ​ളി​ഡാ​രി​റ്റി യൂ​ത്ത് കാ​ര​വ​ൻ

പാ​ല​ക്കാ​ട്: 'ഇ​സ്​​ലാ​മോ​ഫോ​ബി​യ കു​റ്റ​കൃ​ത്യ​മാ​യി പ്ര​ഖ്യാ​പി​ക്കു​ക' പ്ര​മേ​യ​ത്തി​ലെ സോ​ളി​ഡാ​രി​റ്റി യൂ​ത്ത്​ മൂ​വ്​​മെ​ന്‍റ്​ യൂ​ത്ത് കാ​ര​വ​ൻ ജി​ല്ല​യി​ൽ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി. പ​ട്ടാ​മ്പി​യി​ലെ സ്വീ​ക​ര​ണ പൊ​തു​സ​മ്മേ​ള​നം സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്​ സി.​ടി. സു​ഹൈ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​സ്ഥാ​ന ശൂ​റ അം​ഗം ഡോ. ​ആ​ർ. യൂ​സു​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ടി.​പി. സാ​ലി​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ന​ഹാ​സ്​ മാ​ള, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ബ​ഷീ​ർ ഹ​സ​ൻ ന​ദ്‌​വി, എ​സ്.​ഐ.​ഒ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് മു​ഹ്‌​സി​ൻ തൃ​ത്താ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. സോ​ളി​ഡാ​രി​റ്റി ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫീ​ർ ആ​ല​ത്തൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഷാ​ക്കി​ർ അ​ഹ്മ​ദ് സ​മാ​പ​ന ഭാ​ഷ​ണം ന​ട​ത്തി. സ്വീ​ക​ര​ണ റാ​ലി​ക്ക് ജി​ല്ല നേ​താ​ക്ക​ളാ​യ ലു​ഖ്​​മാ​ൻ എ​ട​ത്ത​നാ​ട്ടു​ക​ര, നൂ​റു​ൽ ഹ​സ​ൻ, നൗ​ഷാ​ദ് ആ​ല​വി, ന​വാ​സ് പ​ത്തി​രി​പ്പാ​ല, മു​ജീ​ബ് വ​ട​ക്ക​ഞ്ചേ​രി, ഫാ​സി​ൽ ആ​ല​ത്തൂ​ർ, വി.​എം. സാ​ദി​ഖ്, എം.​ടി. ഹാ​രി​സ്, റ​ഷീ​ദ് ഞാ​ങ്ങാ​ട്ടി​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

1992ലെ ​പൊ​ലീ​സ് വെ​ടി​വെ​പ്പി​ൽ ര​ക്ത​സാ​ക്ഷി​യാ​യ പാ​ല​ക്കാ​ട്​ പു​തു​പ്പ​ള്ളി​ത്തെ​രു​വി​ലെ സി​റാ​ജു​ന്നി​സ​യു​ടെ കു​ടും​ബ​ത്തെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ന​ഹാ​സ് മാ​ള​യും സം​ഘ​വും സ​ന്ദ​ർ​ശി​ച്ചു. സോ​ളി​ഡാ​രി​റ്റി ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച തെ​രു​വു​നാ​ട​കം മ​ണ്ണാ​ർ​ക്കാ​ട്, പാ​ല​ക്കാ​ട്, പ​ത്തി​രി​പ്പാ​ല, ചെ​ർ​പ്പു​ള​ശ്ശേ​രി, പ​ട്ടാ​മ്പി ന​ഗ​ര​ങ്ങ​ളി​ൽ അ​ര​ങ്ങേ​റി.

ക​ഴി​ഞ്ഞ​ അ​ഞ്ചി​ന്​ കാ​സ​ർ​ക്കോ​ടു​നി​ന്ന് ആ​രം​ഭി​ച്ച യൂ​ത്ത് കാ​ര​വ​ൻ 14 ജി​ല്ല​യി​ലൂ​ടെ​യും ക​ട​ന്നു​പോ​യി ഈ ​മാ​സം 12ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത്​ സ​മാ​പി​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ​ ഈ ​മാ​സം 21, 22 ദി​വ​സ​ങ്ങ​ളി​ൽ എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​ന്ന സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി‍െൻറ ഭാ​ഗ​മാ​യി​കൂ​ടി​യാ​ണ് കാ​ര​വ​ൻ സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Solidarity Youth Caravan
Next Story