യാത്രക്കാരുടെ ശ്രദ്ധക്ക്; ഇവിടെ കാത്തിരിക്കുന്നത് പാമ്പും പഴുതാരയും
text_fieldsപറളി റെയിൽവേ സ്റ്റേഷൻ പരിസരം കാടുമൂടിയ നിലയിൽ
പറളി: റെയിൽവേ സ്റ്റേഷനിലിറങ്ങുന്ന യാത്രക്കാർക്ക് ആവോളം ആശങ്കക്ക് വകയുണ്ട്. സ്റ്റേഷൻ പരിസരമാകെ കാടുമൂടിക്കിടക്കുകയാണ്. ഇവിടെ ട്രെയിനിറങ്ങുന്നവർ ഇഴജന്തുക്കളെ ഭയന്നാണ് യാത്ര. സ്റ്റേഷനിൽനിന്ന് റോഡിലേക്ക് പാളം മുറിച്ചു കടക്കുന്നത് അപകടമാണെന്ന് മനസ്സിലാക്കി സ്ഥാപിച്ച ഗോവണി ഇറങ്ങുന്ന ഭാഗത്താണ് കാട് മൂടിക്കിടക്കുന്നത്.
രാപകൽ ഭേദമന്യേ ഇവിടെ വിഷജന്തുക്കളുടെ വിഹാരകേന്ദ്രമായതായി യാത്രക്കാരും നാട്ടുകാരും പരാതിപ്പെടുന്നു. കാടുമൂടിയതിനാൽ ഒറ്റക്ക് യാത്ര ചെയ്ത് സ്റ്റേഷനിൽ ഇറങ്ങുന്ന സ്ത്രീകളും കുട്ടികളുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ഇവിടെ മാലിന്യവും തള്ളുന്നുണ്ടെന്നും ഇത് തെരുവുനായ് ശല്യം വർധിക്കാൻ ഇടയാക്കുന്നുണ്ടെന്നും പരാതി ഉയർന്നിട്ടുണ്ട്. രാത്രികളിൽ ട്രെയിനിറങ്ങുന്നവർ പേടിച്ചു വിറച്ചാണ് റോഡിലേക്കെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

