അന്തർ സംസ്ഥാന െതാഴിലാളികളുമായെത്തിയ ബസിൽ കഞ്ചാവുകടത്ത്; അന്വേഷണം ഉൗർജിതം
text_fieldsപാലക്കാട്: അന്തർ സംസ്ഥാന തൊഴിലാളികളുമായെത്തിയ ബസിൽ കഞ്ചാവ് കടത്തിയ സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കി എക്സൈസ്. പാലക്കാട് പിടികൂടിയ അഞ്ചംഗ സംഘവുമായി ആലുവ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ രണ്ട് കഞ്ചാവ് മൊത്തക്കച്ചവടക്കാര്‍ക്കുള്ള പങ്കാണ് പ്രധാനമായും അന്വേഷിക്കുന്നത്. ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേെര എക്സൈസ് വ്യാഴാഴ്ച കസ്റ്റഡിയില്‍ വാങ്ങി.
സെപ്റ്റംബർ 12നാണ് വിശാഖപട്ടണത്ത് നിന്ന് കൊച്ചിയിലേക്ക് അന്തർ സംസ്ഥാന തൊഴിലാളികളുമായെത്തിയ ബസില്‍ നിന്ന് എക്സൈസ് 200 കിലോ കഞ്ചാവ് പിടികൂടിയത്. പാലക്കാട് നഗരത്തിലെ എക്സൈസ് എന്‍ഫോഴ്സ്മെൻറ് സ്ക്വാഡിെൻറ പരിശോധനയില്‍ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി.
ബസില്‍നിന്ന് കാറിലേക്ക് കഞ്ചാവ് മാറ്റിക്കയറ്റുന്നതിനിടെയായിരുന്നു ഇവർ കുടുങ്ങിയത്. ഇവരുടെ മൊഴിയില്‍ ആലുവ, പെരുമ്പാവൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവില്പന നടത്തുന്ന രണ്ടുപേരെക്കുറിച്ച് സൂചനയുണ്ട്. ഈ സംഘത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിനായാണ് ബസ് ഡ്രൈവര്‍ സഞ്ജയ്, ഫാരിസ് മാഹിന്‍, സുരേന്ദ്രന് എന്നിവരെ എക്സൈസ് കസ്റ്റഡിയില്‍ വാങ്ങിയത്. ലോക്ഡൗണ്‍ കാലയളവില്‍ നിരവധി തവണ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് എക്സൈസിന് ലഭിച്ച വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

