
പാലക്കാട് ജില്ലയിൽനിന്ന് ആറുപേർ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ
text_fieldsപാലക്കാട്: രണ്ട് പുതുമുഖങ്ങളടക്കം ജില്ലയിൽനിന്ന് ആറുപേർ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ. നിലവിൽ അംഗങ്ങളായിരുന്ന മൂന്നുപേരെ ഒഴിവാക്കി. എ.കെ. ബാലൻ, ഇ.എൻ. സുരേഷ് ബാബു, സി.കെ. രാജേന്ദ്രൻ, എൻ.എൻ. കൃഷ്ണദാസ്, എം.ബി. രാജേഷ്, കെ.എസ്. സലീഖ എന്നിവരാണ് ജില്ലയിൽനിന്ന് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു, സെക്രട്ടറിയേറ്റ് അംഗം കെ.എസ്. സലീഖ എന്നിവരാണ് പുതുതായി ഇടം പിടിച്ചത്.
എം. ചന്ദ്രൻ, കെ.വി. രാമകൃഷ്ണൻ, ഗിരിജ സുരേന്ദ്രൻ എന്നിവർ പുറത്തായി. 75 വയസ്സ് കഴിഞ്ഞവർ സംസ്ഥാന കമ്മിറ്റിയിൽ തുടരേണ്ടതില്ല എന്ന തീരുമാനമാണ് മൂന്നുപേർക്കും പുറത്തേക്കുള്ള വഴി തുറന്നത്.
കെ.എസ്. സലീഖ ശ്രീകൃഷ്ണപുരം, ഷൊർണൂർ മണ്ഡലങ്ങളിൽനിന്ന് എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന ജോയൻറ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
