സീതാർകുണ്ട് ഡൈവേർഷൻ; പദ്ധതി പ്രദേശത്ത് മണ്ണ് പരിശോധന നടത്തും
text_fieldsകെ. ബാബു എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം സീതാർകുണ്ട് പദ്ധതി
പ്രദേശം സന്ദർശിച്ചപ്പോൾ
കൊല്ലങ്കോട്: സീതാർകുണ്ട് ഡൈവേർഷൻ പദ്ധതി പ്രദേശത്ത് മണ്ണ് പരിശോധന നടത്തും. കെ.ബാബു എം.എൽ.എയുടെനേതൃത്വത്തിൽ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ കേരള എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പീച്ചി ഉദ്യോഗസ്ഥരുടെയും കർഷക പ്രതിനിധികളുടെയും സാന്നിധ്യത്തിൽ പദ്ധതി പ്രദേശം സന്ദർശിച്ചു.
തുടർന്ന് നടന്ന യോഗ ത്തിൽ വളരെ അടി യന്തരമായി സീതാർകുണ്ട് ഡൈ വേർഷൻ പദ്ധതി പ്രദേശത്തിന്റെ ട്രാപ്പോ ഗ്രഫിക്കൽ സർവ്വേയും മണ്ണ് പരിശോധനയും നടത്തുന്നതി ന് പീച്ചിയിലെ കേരള എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തി. തുടർനടപടികൾക്കായിയോഗത്തിന്റെ മിനുട്സ് ചീഫ് എൻജിനീയർ മുഖാന്തിരം സർക്കാ റിലേക്ക് എത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് കെ.ബാബു എം.എൽ.എ യോഗത്തെ അറിയിച്ചു.
വർഷകാലത്ത് സീതാർ കൊണ്ട് വെള്ളച്ചാട്ടത്തിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തെ പൈപ്പിലൂടെ ഡാമിൽ എത്തിക്കുന്ന പദ്ധതിയാണ് സീതാ പദ്ധതി. വർഷങ്ങളായി ഈ പദ്ധതി സർക്കാർ ചർച്ച ചെയ്യുന്നുണ്ടെങ്കിലും നടപ്പാകാത്തതിനാൽ കഴിഞ്ഞ മാസം ബാബു എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഭാഗമായാണ് പദ്ധതി വീണ്ടും വേഗത്തിൽ അടിസ്ഥാന പഠനങ്ങൾ നടത്തുവാൻ തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ആഴ്ച കൊല്ലംകോട് ബ്ലോക്കിൽ യോഗം ചേരുകയും അതിൻറെ തുടർച്ചയായി ഇത്ത വണ സീതാ പ്രദേശം സന്ദർശിക്കാൻ വിദഗ്ധസംഘം എത്തിയത്. തുടർനടപടികൾ വൈകാതെ തന്നെ നടപ്പിലാക്കുവാനുള്ള സമ്മർദ്ദം സർക്കാറിൽ ചെലു ത്തുമെന്ന് ബാബു എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

