Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിസ്റ്റർ കമലം ഇനി ഓർമ

text_fields
bookmark_border
സിസ്റ്റർ കമലം ഇനി ഓർമ
cancel
camera_alt

കമലം 

അലനല്ലൂർ: എടത്തനാട്ടുകരയിൽ ആശുപത്രികളില്ലാതിരുന്ന കാലത്ത് സ്വന്തം വീട്ടിൽ ഗർഭിണികൾ അടക്കമുള്ളവരെ ചികിത്സിച്ചിരുന്ന സിസ്റ്റർ കമലം ഇനി ഓർമ. ദൂരദിക്കുകളിലെ ഡോക്‌ടർമാർ പോലും പ്രസവമെടുക്കാൻ കമലത്തിന്റെ പേരാണ് നിർദ്ദേശിച്ചിരുന്നത്. ആറ് പതിറ്റാണ്ട് മുമ്പ് എടത്തനാട്ടുകര മൂച്ചിക്കലിലെ വീട്ടിൽ ഭർത്താവ് ഇ.എൻ.കെ. മേനോൻ ഹോമിയോപ്പതി ചികിത്സയും കമലം പ്രസവ ശുശ്രൂഷയുമാണ് നടത്തിയിരുന്നത്.

നല്ല റോഡുകളോ വാഹന സൗകര്യങ്ങളോ ഇല്ലാത്ത ആ കാലത്ത്, നടക്കാൻ കഴിയാത്ത രോഗികളെ ചുമന്നായിരുന്നു ചികിത്സക്ക് എത്തിച്ചിരുന്നത്. മുഴുവൻ സ്‌ത്രീകളുടെയും പ്രസവം വീടുകളിലായിരുന്നതിനാൽ രാപകൽ വ്യത്യാസമില്ലാതെ കിലോമീറ്ററുകൾ നടന്നാണ് സിസ്റ്റർ കമലം വീടുകളിൽ എത്തിയിരുന്നത്. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ചു. 83 -ാം വയസിൽ കമലയും മരണത്തിന് കീഴടങ്ങി. അലനല്ലൂർ, മണ്ണാർക്കാട് സർക്കാർ ആശുപത്രികളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sister Kamalam passes away
Next Story