പ്രതിസന്ധിയെ അതിജീവിക്കേണ്ടത് ആദർശത്തിന്റെ കരുത്തിൽ -പി. മുജീബുറഹ്മാൻ
text_fieldsഎസ്.ഐ.ഒ പാലക്കാട് ഏരിയ സമ്മേളനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീർ പി. മുജീബുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്: പ്രതിസന്ധികളെ ആദർശത്തിന്റെയും ചരിത്രപാഠങ്ങളുടെയും കരുത്തിൽ വിശ്വാസി സമൂഹം അതിജീവിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീർ പി. മുജീബുറഹ്മാൻ. 'ഇസ്ലാം വിമോചനത്തിന്റെ പുതുലോക ഭാവന' തലക്കെട്ടിൽ എസ്.ഐ.ഒ പാലക്കാട് ഏരിയ മേപ്പറമ്പ് ശഹീദ് ടിപ്പു സുൽത്താൻ നഗറിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർഥി റാലിക്ക് ശേഷമാണ് സമ്മേളനം ആരംഭിച്ചത്.
എസ്.ഐ.ഒ ജില്ല സെക്രട്ടറി അബ്ദുൽ ബാസിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ശൂറ അംഗം അമീൻ മമ്പാട് മുഖ്യപ്രഭാഷണം നിർവഹിച്ചു. പി.എം. ഹാരിസ്, നഫീസ സലാം, റിയാസ് മേലെടത്ത്, അസ്ന തസ്നീം എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ബഷീർ ഹസൻ നദ്വി സമാപനം നിർവഹിച്ചു. മുഹമ്മദ് ഹാഷിം സ്വാഗതവും അസ്ലം നന്ദിയും പറഞ്ഞു.

