Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാ​ല​ക്കാ​ട്...

പാ​ല​ക്കാ​ട് വാ​ലി​പ്പ​റ​മ്പ് ജ​ങ്ഷ​നി​ൽ നോ​ക്കു​കു​ത്തി​യാ​യി സി​ഗ്ന​ൽ സം​വി​ധാ​നം

text_fields
bookmark_border
പാ​ല​ക്കാ​ട് വാ​ലി​പ്പ​റ​മ്പ് ജ​ങ്ഷ​നി​ൽ നോ​ക്കു​കു​ത്തി​യാ​യി സി​ഗ്ന​ൽ സം​വി​ധാ​നം
cancel
camera_alt

പാ​ല​ക്കാ​ട് സ്റ്റേ​ഡി​യം ബൈ​പാ​സി​ലെ വാ​ലി​പ്പ​റ​മ്പ് ജ​ങ്ഷ​ൻ

പാ​ല​ക്കാ​ട്: നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​വു​ന്ന വാ​ലി​പ്പ​റ​മ്പ് ജ​ങ്ഷ​നി​ൽ സി​ഗ്ന​ൽ സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കാ​ത്ത​ത് ക​വ​ല​യി​ൽ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു.

സ്റ്റേ​ഡി​യം-​ഐ.​എം.​എ ബൈ​പാ​സി​ലെ പ്ര​ധാ​ന ക​വ​ല​യാ​ണ് വാ​ലി​പ്പ​റ​മ്പ്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് സ്​​കൂ​ട്ട​ർ യാ​ത്ര​ക്കാ​രി ബ​സി​ടി​ച്ച് മ​രി​ച്ച​ത് ഇ​വി​ടെ​യാ​ണ്. കു​ന്ന​ത്തു​ർ​മേ​ട്, പാ​ള​യ​പ്പേ​ട്ട, സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡ്, കോ​ട്ട​മൈ​താ​നം റോ​ഡു​ക​ളു​ടെ സം​ഗ​മ​കേ​ന്ദ്ര​മാ​ണ് ഈ ​ജ​ങ്ഷ​ൻ. സി​ഗ്ന​ൽ സം​വി​ധാ​നം പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​മു​മ്പ് സ്​​ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും രാ​പ്പക​ൽ ഭേ​ദ​മി​ല്ലാ​തെ ഇ​ത് യാ​ത്ര​ക്കാ​ർ​ക്ക് മു​ന്നി​ൽ നോ​ക്കു​കു​ത്തി​യാ​വു​ക​യാ​ണ്.

കോ​ട്ട​മൈ​താ​നം ഭാ​ഗ​ത്തു​നി​ന്നും സ്റ്റേ​ഡി​യം സ്റ്റാ​ൻ​ഡി​ൽ​നി​ന്നും സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലാ​ണ് സ​ദാ​സ​മ​യ​വും. കു​ന്ന​ത്തൂ​ർ​മേ​ട്, പാ​ള​യ​പ്പേ​ട്ട ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ഒ​ന്നു ക​ണ്ണു​തെ​റ്റി​യാ​ൽ അ​പ​ക​ട​ത്തി​ൽ​പെ​ടും. രാ​വി​ലെ​യും വൈ​കീ​ട്ടും സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ, ഹ​രി​ക്കാ​ര​ത്തെ​രു​വ് എ​ൽ.​പി സ്​​കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഇ​വി​ടെ നി​റ​യും.

ഈ ​സ്​​കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ൽ​മ​ണ്ഡ​പം, മാ​ങ്കാ​വ്, കു​ന്ന​ത്തൂ​ർ​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട​തും ഇ​തു​വ​ഴി​യാ​ണ്. കു​ന്ന​ത്തൂ​ർ​മേ​ട്, പാ​ള​യ​പ്പേ​ട്ട ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് റോ​ഡു​മു​റി​ച്ചു ക​ട​ക്ക​ണ​മെ​ങ്കി​ൽ അ​ൽ​പ​സ​മ​യം കാ​ത്തു​നി​ൽ​ക്കേ​ണ്ട സ്​​ഥി​തി​യാ​ണ്.

ഇ​തി​നു പു​റ​മെ സ​മീ​പ​ത്തെ എ​ക്സ്​​ബി​ഷ​ൻ, ഇ​ത​ര മേ​ള​ക​ൾ എ​ന്നി​വ ന​ട​ക്കു​മ്പോ​ൾ വാ​ഹ​ന​ത്തി​ര​ക്കും അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങു​മേ​റെ​യാ​ണ്. സി​ഗ്ന​ൽ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ങ്കി​ൽ പോ​ക്ക​റ്റ് റോ​ഡു​ക​ളി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട​മി​ല്ലാ​തെ മ​റു​പു​റ​മെ​ത്താ​നാ​കും. കാ​ൽ​ന​ട​ക്കാ​ർ​ക്കും സു​ര​ക്ഷി​ത​മാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Signal controlPalakkad Valiparum Junction
News Summary - Signal control at Palakkad Valiparum Junction
Next Story