Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവൃക്കകൾ തകരാറിൽ;...

വൃക്കകൾ തകരാറിൽ; രാ​മ​ച​ന്ദ്ര​ന്​ വേ​ണം സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം

text_fields
bookmark_border
ramachadran
cancel
camera_alt

രാമച​ന്ദ്രൻ

ആ​ല​ത്തൂ​ർ: ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ യു​വാ​വ്​ ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്നു. ആ​റ് വ​ർ​ഷ​മാ​യി ചി​കി​ത്സ തു​ട​രു​ന്ന ആ​ല​ത്തൂ​ർ വെ​ങ്ങ​ന്നൂ​ർ കി​ഴ​ക്കേ​വീ​ട്ടി​ൽ പ​രേ​ത​നാ​യ നാ​ണു​വി​ന്റെ​യും ത​ത്ത​യു​ടെ​യും മ​ക​ൻ അ​വി​വാ​ഹി​ത​നാ​യ രാ​മ​ച​ന്ദ്ര​നാ​ണ്​ (40) സു​മ​ന​സ്സു​ക​ളു​ടെ കാ​രു​ണ്യം തേ​ടു​ന്ന​ത്.

സ​ഹോ​ദ​ര​ൻ ഗോ​പാ​ല​നും കു​ടും​ബ​ക്കാ​രും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്താ​ൽ ആ​റ് വ​ർ​ഷ​മാ​യി ചി​കി​ത്സ തു​ട​രു​ക​യാ​ണ്. ഇ​തു​വ​രെ 15 ല​ക്ഷം ചെ​ല​വ​ഴി​ച്ചു. ആ​ഴ്ച​യി​ൽ ര​ണ്ട് ത​വ​ണ ഡ​യാ​ലി​സി​സ് ചെ​യ്താ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. ഓ​രോ മാ​സ​വും 15,000 രൂ​പ ചെ​ല​വ് വ​രു​ന്നു​ണ്ട്.

ഓ​ട്ടോ ഡ്രൈ​വ​റാ​യ സ​ഹോ​ദ​ര​ൻ ഗോ​പാ​ല​ന് സാ​മ്പ​ത്തി​ക​ഭാ​രം താ​ങ്ങാ​നാ​ത്ത സ്ഥി​തി​യാ​ണ്. കു​ടും​ബ​ത്തി​ന് ആ​കെ​യു​ള്ള വീ​ടു​ൾ​പ്പെ​ടു​ന്ന നാ​ല് സെ​ന്റ് സ്ഥ​ലം പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​തു​വ​രെ മു​ന്നോ​ട്ട് പോ​യ​ത്. വാ​യ്പ​യു​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നാ​ൽ ഏ​തു സ​മ​യ​വും നി​യ​മ ന​ട​പ​ടി നേ​രി​ടേ​ണ്ട അ​വ​സ്ഥ​യി​ലു​മാ​ണ്.

ഇ​നി മു​ന്നോ​ട്ട് പോ​കാ​ൻ ക​രു​ണ​യു​ള്ള​വ​രു​ടെ കൂ​ടി കാ​രു​ണ്യം ഉ​ണ്ടെ​ങ്കി​ലെ സാ​ധ്യ​മാ​കൂ എ​ന്ന​താ​ണ് അ​വ​സ്ഥ. സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ആ​ല​ത്തൂ​ർ ബ്രാ​ഞ്ചി​ൽ രാ​മ​ച​ന്ദ്ര​ന്റെ പേ​രി​ൽ എ​സ്.​ബി അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 3874910752. IFSC: CBIN 0285013. ഗൂ​ഗി​ൾ പേ 9605831972.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidney patienthelp news
News Summary - Should help the kidney Patient
Next Story