ജില്ലയിൽ അക്ഷയ ഇ- കേന്ദ്രങ്ങളുടെ എണ്ണത്തിൽ കുറവ്
text_fieldsവേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് റെയിൽവേ കോൺട്രാക്ട് കാറ്ററിങ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയന്റെ നേതൃത്വത്തിൽ ഒലവക്കോട് റെയിൽവേ ജങ്ഷൻ സ്റ്റേഷന് മുമ്പിൽ നടന്ന സമരം
പാലക്കാട്: ജില്ലയിൽ ജനസംഖ്യാനുപാതികമായി അക്ഷയ ഇ- കേന്ദ്രങ്ങൾ ഇല്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. നിലവിൽ ജില്ലയിൽ 271 അക്ഷയ ഇ- കേന്ദ്രങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ജില്ലയുടെ വിസ്തൃതിയും ജനസംഖ്യയും പരിഗണിക്കുമ്പോൾ ഇത് ആവശ്യമായതിന്റെ പകുതി പോലും വരുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 30 ലക്ഷത്തോളം ജനസംഖ്യയുള്ള ജില്ലയിൽ, മാനദണ്ഡപ്രകാരം ഓരോ 2500 മുതൽ 3000 വരെ കുടുംബങ്ങൾക്ക് ഒരു അക്ഷയ ഇ- കേന്ദ്രം വീതം ആവശ്യമാണ്.
ഈ കണക്കുവെച്ച് പരിശോധിച്ചാൽ ജില്ലയിൽ കുറഞ്ഞത് എണ്ണൂറ് മുതൽ ആയിരം വരെ കേന്ദ്രങ്ങൾ ഉണ്ടെങ്കിൽ മാത്രമേ സേവനങ്ങൾ സുഗമമായി നടപ്പാക്കാൻ സാധിക്കൂ.
ഉൾനാടൻ പ്രദേശങ്ങളിൽ വസിക്കുന്നവർക്ക് കിലോമീറ്ററുകൾ സഞ്ചരിച്ചാൽ മാത്രമേ അടുത്തുള്ള അക്ഷയ ഇ- കേന്ദ്രത്തിൽ എത്താൻ സാധിക്കുന്നുള്ളൂ. മുനിസിപ്പാലിറ്റികളിൽ ഒന്നര കിലോമീറ്ററും പഞ്ചായത്തുകളിൽ രണ്ട് കിലോമീറ്ററുമാണ് രണ്ട് കേന്ദ്രങ്ങൾ തമ്മിലുള്ള കുറഞ്ഞ ദൂരപരിധിയായി നിശ്ചയിച്ചിട്ടുള്ളതെങ്കിലും പലയിടങ്ങളിലും ഇത് പ്രായോഗികമായി നടപ്പായിട്ടില്ല.
ജില്ല അക്ഷയ ഇ- കേന്ദ്രം പ്രോജക്ട് ഓഫിസിന്റെ നേതൃത്വത്തിൽ കൂടുതൽ കേന്ദ്രങ്ങൾ അനുവദിക്കുന്നതിനായുള്ള നടപടികൾ വേഗത്തിലാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

