Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോഷ്ടിച്ച ബൈക്കുമായി രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
പിടിയിലായ പ്രതികൾ
ഷൊർണൂർ: മോഷ്ടിച്ച ബൈക്കുമായി രണ്ടുപേരെ പൊലീസ് പിടികൂടി. അമ്പലപ്പാറ ചുനങ്ങാട് കാടാംതോട്ടിൽ മുസ്തഫ (20), ഒറ്റപ്പാലം വരോട് കോലോത്ത്പറമ്പ് ഫവാസ് (20) എന്നിവരാണ് പിടിയിലായത്.
കുളപ്പുള്ളിയിൽ വാഹന പരിശോധനക്കിടെ സംശയം തോന്നിയ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ബൈക്കാണെന്ന് മനസ്സിലായത്.
കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഫവാസിെൻറ വീട്ടിൽനിന്ന് മറ്റൊരു ബൈക്കും കണ്ടെടുത്തു. മലപ്പുറം ജില്ലയിൽനിന്ന് മോഷ്ടിച്ച പൾസർ ബൈക്കുകളാണിതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം ശ്രീകൃഷ്ണപുരത്ത് പിടിയിലായ ബൈക്ക് മോഷണസംഘവുമായും ഇവർക്ക് ബന്ധമുണ്ട്.
Next Story

