Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightShoranurchevron_right‘പഞ്ചകന്യക’ നൃത്തശിൽപം...

‘പഞ്ചകന്യക’ നൃത്തശിൽപം അരങ്ങേറി

text_fields
bookmark_border
‘പഞ്ചകന്യക’ നൃത്തശിൽപം അരങ്ങേറി
cancel

ഷൊ​ർ​ണൂ​ർ: ‘ക​ന്യ’ എ​ന്ന പ​ദ​ത്തി​ന് ഗ​ഹ​ന​മാ​യ അ​ർ​ഥ​ത​ലം ന​ൽ​കി ‘പ​ഞ്ച​ക​ന്യ​ക’ നൃ​ത്ത​ശി​ൽ​പം അ​ര​ങ്ങി​ലെ​ത്തി​ച്ചു. ക​ലാ​മ​ണ്ഡ​ലം ലീ​ലാ​മ്മ​യു​ടെ സ്മ​ര​ണാ​ർ​ഥം ശി​ഷ്യ​രാ​യ അ​ഞ്ച് ന​ർ​ത്ത​കി​മാ​രാ​ണ് പ​ഞ്ച​ക​ന്യ​ക​മാ​രാ​യി അ​ര​ങ്ങ് വാ​ണ​ത്. പു​രാ​ണ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ സീ​ത, മ​ണ്ഡോ​ദ​രി, ദ്രൗ​പ​ദി, താ​ര, അ​ഹ​ല്യ എ​ന്നി​വ​രെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് നൃ​ത്ത​ശി​ൽ​പ​മൊ​രു​ക്കി​യ​ത്. ജീ​വി​ത​ത്തി​ൽ അ​ത്യ​ന്തം ക്ലേ​ശ​ങ്ങ​ളും സ​ങ്കീ​ർ​ണ സാ​ഹ​ച​ര്യ​ങ്ങ​ളും നേ​രി​ട്ട​പ്പോ​ഴും ഹൃ​ദ​യ​ശു​ദ്ധി​യാ​ൽ ഇ​വ​ർ ക​ന്യ​ക​മാ​ർ​ക്ക് തു​ല്യ​മാ​കു​ന്ന​താ​ണ് ഇ​തി​വൃ​ത്തം.

ക​ലാ​മ​ണ്ഡ​ലം ക​വി​ത കൃ​ഷ്ണ​കു​മാ​ർ, ഡോ. ​സം​ഗീ​ത പ്ര​സാ​ദ്, ഡോ. ​മാ​യ രാ​ജേ​ഷ്, ഡോ. ​കൃ​ഷ്ണ​പ്രി​യ, ഡോ. ​ഗീ​ത ശി​വ​കു​മാ​ർ എ​ന്നി​വ​രാ​ണ് പ​ഞ്ച​ക​ന്യ​ക​മാ​രാ​യി അ​ര​ങ്ങി​ലെ​ത്തി​യ​ത്. വൈ​ലോ​പ്പി​ള്ളി നാ​രാ​യ​ണ​ൻ​കു​ട്ടി​യു​ടെ വ​രി​ക​ൾ​ക്ക് ഇ​ട​യ്ക്ക ക​ലാ​കാ​ര​നാ​യ ഡോ. ​തൃ​ശൂ​ർ കൃ​ഷ്ണ​കു​മാ​റാ​ണ് സം​ഗീ​ത​മൊ​രു​ക്കി​യ​ത്. ക​ലാ​മ​ണ്ഡ​ലം കാ​ർ​ത്തി​കേ​യ​ൻ (വാ​യ്പാ​ട്ട്), മു​ര​ളീ​കൃ​ഷ്ണ​ൻ (വീ​ണ), ഡോ. ​രാ​ജ് കു​മാ​ർ (പു​ല്ലാ​ങ്കു​ഴ​ൽ), ക​ലാ​മ​ണ്ഡ​ലം ഹ​രി​കൃ​ഷ്ണ​ൻ (മൃ​ദം​ഗം), ക​ലാ​മ​ണ്ഡ​ലം അ​രു​ൺ​ദാ​സ് (ചെ​ണ്ട) എ​ന്നി​വ​ർ പി​ന്ന​ണി​ക്കാ​രാ​യി. ചെ​റു​തു​രു​ത്തി ശ്രു​തി​ല​യ​യി​ലാ​ണ് റെ​ക്കോ​ർ​ഡി​ങ് ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkaddance performanceclassical dance
News Summary - 'Panchakanyaka' dance performance
Next Story