കരിപ്പൂർ ദുരന്തം: റിയാസിന്റെ വീട് മുനവ്വറലി തങ്ങൾ സന്ദർശിച്ചു
text_fieldsഷൊർണൂർ: കരിപ്പൂരിലെ വിമാനാപകടത്തിൽ മരിച്ച ചളവറ പഞ്ചായത്തിലെ മുണ്ടക്കോട്ടുകുറുശ്ശി മോളൂർ വട്ടപ്പറമ്പിൽ മുഹമ്മദ് റിയാസിെൻറ വീട്ടിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശനം നടത്തി.
സി.കെ. കുഞ്ഞാലൻ, ചെർപ്പുളശ്ശേരി നഗരസഭ െവെസ് ചെയർമാൻ കെ.കെ.എ. അസീസ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി. അൻവർ സാദത്ത്, ഷൊർണൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ചളവറ, മുസ്ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ് മാടാല മുഹമ്മദലി, ഷൊർണൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് ഷുക്കൂർ, ജാഫർ മോളൂർ, എം.എസ്.ഫ് ജില്ല ഭാരവാഹികളായ ഷിഹാബ്, അസ്ലം എന്നിവർ തങ്ങളോടൊപ്പമുണ്ടായിരുന്നു.
മുഹമ്മദ് റിയാസിന്റെ പിതാവ് നസ്റുദ്ദീൻ എന്ന മാനുട്ടിയെയും മറ്റു കുടുംബാംഗങ്ങളെയും തങ്ങൾ ആശ്വാസിപ്പിച്ചു.

