Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightShoranurchevron_rightഷൊർണൂരിൽ...

ഷൊർണൂരിൽ പരി​സ്ഥി​തി​സ്നേ​ഹി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി തൈ​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത്​ ​കൊ​ണ്ടു​പോ​കാം

text_fields
bookmark_border
ഷൊർണൂരിൽ പരി​സ്ഥി​തി​സ്നേ​ഹി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി തൈ​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത്​ ​കൊ​ണ്ടു​പോ​കാം
cancel
camera_alt

ചെ​ടി​ക​ൾ കൊ​ണ്ടു​വെ​ക്കു​ന്ന​തി​നും എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ന്ന​തി​നും കു​ള​പ്പു​ള്ളി ടൗ​ണി​ൽ ത​യാ​റാ​ക്കി​യ വൃ​ക്ഷോ​ദ്യാ​നം

ഷൊ​ർ​ണൂ​ർ: പ​രി​സ്ഥി​തി​സ്നേ​ഹി​ക​ൾ​ക്ക് ഇ​നി സൗ​ജ​ന്യ​മാ​യി താ​ൽ​പ​ര്യ​മു​ള്ള തൈ​ക​ൾ തെ​ര​ഞ്ഞെ​ടു​ത്തു​കൊ​ണ്ടു​പോ​കാം. അ​വ​ര​വ​രു​ടെ കൈ​വ​ശ​മു​ള്ള തൈ​ക​ൾ ഇ​തി​നാ​യി സ​ജ്ജ​മാ​ക്കി​യ വൃ​ക്ഷോ​ദ്യാ​ന​ത്തി​ൽ മ​റ്റു​ള്ള​വ​ർ​ക്ക് കൊ​ണ്ടു​പോ​കാ​നാ​യി കൊ​ണ്ടു​വെ​ക്കാം.

ഷൊ​ർ​ണൂ​ർ റോ​ട്ട​റി ക്ല​ബും അ​ട​യ്ക്കാ​പു​ത്തൂ​ർ സം​സ്കൃ​തി​യും ചേ​ർ​ന്നാ​ണ് ഷൊ​ർ​ണൂ​ർ, കു​ള​പ്പു​ള്ളി, ചെ​റു​തു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ങ്ങ​നെ​യൊ​രു പ്ര​കൃ​തി​സൗ​ഹൃ​ദ സം​രം​ഭ​മൊ​രു​ക്കി​യി​ട്ടു​ള്ള​ത്.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പി.​കെ. ശ​ശി എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ൻ​റ്​ ര​വി​കു​മാ​ർ ചേ​യി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ വി. ​വി​മ​ല, വൈ​സ് ചെ​യ​ർ​മാ​ൻ ആ​ർ. സു​നു, സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ സി. ​പു​ഷ്പ​ല​ത, ഗീ​ത എ​ബ്ര​ഹാം, എം. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​ൻ.​പി. കൃ​ഷ്ണ​കു​മാ​ർ, അ​ഡ്വ. പ്ര​ഭാ​ശ​ങ്ക​ർ, എ.​ആ​ർ. കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​ച്ച​പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക സ​ന്ധ്യ​യെ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shornurfree seedlings
News Summary - in Shornur can pick and choose seedlings for free
Next Story