ഷൊർണൂർ: തേനീച്ചക്കൂട്ടത്തിെൻറ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റു. കണയം പുല്ലാട്ട് പറമ്പിൽ മോഹനനാണ് (മണി -40) പരിക്കേറ്റ് ആശുപത്രിയിലായത്. ശനിയാഴ്ച ഉച്ചക്ക് 12ഓടെ കണയം സെൻററിലേക്ക് റെയിൽപാളം വഴി നടന്നുവരുന്നതിനിടെയാണ് ലോട്ടറി വിൽപനക്കാരനായ മോഹനനെ തേനീച്ചക്കൂട്ടം ആക്രമിച്ചത്.
രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാരുടെ നേർക്കും തേനീച്ചകൾ തിരിഞ്ഞു. ഒടുവിൽ അരമണിക്കൂറിന് ശേഷമാണ് മോഹനനെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.