പുലിയെ കണ്ടെന്ന്; ആറാണി നിവാസികൾ ആശങ്കയിൽ
text_fieldsകുളപ്പുള്ളി ആറാണിയിൽ കണ്ട മൃഗത്തിെൻറ കാൽപാടുകൾ
ഷൊർണൂർ: പുലിയെ കണ്ടതായ നാട്ടുകാരെൻറ വെളിപ്പെടുത്തൽ കുളപ്പുള്ളി ആറാണി ഭാഗത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തി. തിങ്കളാഴ്ച രാത്രി തൊഴുത്തിന് സമീപം പുലിയെ കെണ്ടന്നാണ് വീട്ടുകാരൻ വനം വകുപ്പ് അധികൃതരെ അറിയിച്ചത്.
ഇവിടെ കാൽപാടുകളും കണ്ടതോടെ ആളുകൾ പരിഭ്രാന്തരായി. എന്നാൽ, വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലി വന്നതായി സ്ഥിരീകരിക്കാനായില്ല.
ആരും വ്യക്തമായി പുലിയെ കണ്ടതായി പറയുന്നില്ലെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. കാൽപാടുകളുടെ ഫോട്ടോ മണ്ണുത്തിയിലുള്ള ഇതുസംബന്ധിച്ച ഓഫിസിൽ അയച്ചുകൊടുത്ത് പരിശോധിച്ചെങ്കിലും പുലിയുടേതല്ലെന്ന് വ്യക്തമായി.
പുലിയുടെ കാൽപാടുകളിൽ ഒരിക്കലും നഖത്തിെൻറ പാടുകളുണ്ടാകില്ല. ഇരയെ കീഴ്പ്പെടുത്തിയശേഷം മാത്രമാണ് പുലി നഖം പുറത്തെടുക്കുക. മാത്രവുമല്ല, പുലി വളർത്തുമൃഗങ്ങളെയൊന്നും ആക്രമിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. കാട്ടുപൂച്ചയാകാനാണ് സാധ്യതയെന്നും പറയുന്നു.

