ലോഡ്ജിൽ അനാശാസ്യം: എട്ടുപേർ പിടിയിൽ
text_fieldsഷൊർണൂർ: കുളപ്പുള്ളിയിലെ മേഘാ ലോഡ്ജിൽ നടത്തിയ റെയ്ഡിൽ അനാശാസ്യ പ്രവർത്തനം നടത്തുന്നതായി കണ്ടെത്തിയ നാല് സ്ത്രീകളുൾപ്പെടെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണികണ്ഠൻ പനമണ്ണ (45), ആസാം സ്വദേശി മുബാറക്ക് (36), മുള്ളൂർക്കര ശബരീഷ് (40), മണ്ണേങ്കോട് ഷിബിൽ (20) മണലൂർ ബിന്ദു, (44) കാറൽമണ്ണ ഖദീജത്തുൽ ഉബ്രസാന (34), ആസാം സ്വദേശിനി സബീന ഖാത്തൂൻ (22), ആസാം സ്വദേശി ശിഖരിണിദാസ് (35) എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ കൂടാതെ ലോഡ്ജ് ഉടമ വല്ലപ്പുഴ കുറുവട്ടൂർ സ്വദേശി ബഷീർ (49), മാനേജർ ചളവറ സ്വദേശി നാരായണൻ (61) എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ജില്ല പൊലീസ് മേധാവി ജി. ശിവവിക്രമിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ ഷൊർണൂർ സ്റ്റേഷൻ ഇൻസ്പെക്ടർ കെ. ഹരീഷിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ വിനോദ്, വിവേക് നാരായണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സൈനബ, രമേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ പ്രകാശൻ, മിജേഷ്, പ്രശോഭ് എന്നിവരുൾപ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്.

