Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightShoranurchevron_rightവ​കു​പ്പു​ക​ൾ ത​മ്മി​ൽ...

വ​കു​പ്പു​ക​ൾ ത​മ്മി​ൽ ത​ർ​ക്കം; വൈ​ദ്യു​തി തൂ​ൺ വീ​തി​കൂ​ട്ടു​ന്ന റോ​ഡി​ന് ന​ടു​വി​ൽ ത​ന്നെ

text_fields
bookmark_border
വ​കു​പ്പു​ക​ൾ ത​മ്മി​ൽ ത​ർ​ക്കം; വൈ​ദ്യു​തി തൂ​ൺ   വീ​തി​കൂ​ട്ടു​ന്ന റോ​ഡി​ന് ന​ടു​വി​ൽ ത​ന്നെ
cancel

ഷൊ​ർ​ണൂ​ർ: വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം തീ​ർ​ന്നി​ല്ല. വൈ​ദ്യു​തി തൂ​ൺ റോ​ഡി​ൽ​നി​ന്ന് അ​രി​കി​ലേ​ക്ക് മാ​റ്റാ​നു​മാ​യി​ല്ല. വീ​തി കൂ​ട്ടി പു​തു​ക്കി​പ്പ​ണി​ത ഓ​വ് പാ​ല​ത്തി​നൊ​പ്പം റോ​ഡിെൻറ വീ​തി​യും കൂ​ട്ടു​ന്ന പ​ണി​യും അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ര​ണ്ട് പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ റോ​ഡിെൻറ ന​ടു​വി​ലാ​കു​ന്ന വൈ​ദ്യു​തി തൂ​ൺ ഏ​റെ അ​പ​ക​ടം വ​രു​ത്തി വെ​ക്കും.

സം​സ്ഥാ​ന പാ​ത​യി​ൽ ഷൊ​ർ​ണൂ​ർ കു​ള​ഞ്ചീ​രി കു​ള​ത്തി​ന് സ​മീ​പ​മു​ള്ള വ​ള​വി​ലെ ഓ​വു​പാ​ല​മാ​ണ് പു​തു​ക്കി​പ്പ​ണി​ത​ത്. ഇ​വി​ടെ​യു​ള്ള കൈ​ത്തോ​ടി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം വ​ലി​പ്പം കു​റ​ഞ്ഞ ഓ​വ് പാ​ല​ത്തി​ലൂ​ടെ എ​ളു​പ്പം ഒ​ഴു​കി​പ്പോ​കാ​ത്ത​തി​നാ​ൽ മ​ഴ​ക്കാ​ല​ത്ത് ഇ​വി​ടെ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്. ഇ​തൊ​ഴി​വാ​ക്കാ​നാ​ണ് ഓ​വു​പാ​ലം പു​തു​ക്കി​പ്പ​ണി​യാ​നും റോ​ഡ് വീ​തി കൂ​ട്ടാ​നും തീ​രു​മാ​നി​ച്ച​ത്. വൈ​ദ്യു​തി​തൂ​ൺ മാ​റ്റാ​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വൈ​ദ്യു​തി വ​കു​പ്പി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു.

വൈ​ദ്യു​തി വ​കു​പ്പ് ഇ​തി​നാ​യി 20698 രൂ​പ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നോ​ട് അ​ട​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തു​ക ന​ൽ​കാ​നാ​വി​ല്ലെ​ന്ന് പൊ​തു​മ​രാ​മ​ത്തും തു​ക ല​ഭി​ക്കാ​തെ തൂ​ൺ മാ​റ്റാ​നാ​കി​ല്ലെ​ന്ന്​ വൈ​ദ്യു​തി വ​കു​പ്പും നി​ല​പാ​ടെ​ടു​ത്ത​തോ​ടെ പ്ര​ശ്നം ഉ​ട​ലെ​ടു​ത്തു. എം.​എ​ൽ.​എ.​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ര​ണ്ട് വ​കു​പ്പ് ത​ല​വ​ൻ​മാ​രെ​യും വി​ളി​ച്ച് ച​ർ​ച്ച ചെ​യ്തെ​ങ്കി​ലും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല. ഇ​തി​നി​ടെ ഓ​വ് പാ​ലം പ​ണി പൂ​ർ​ത്തി​യാ​യി റോ​ഡ് വീ​തി കൂ​ട്ട​ൽ ആ​രം​ഭി​ച്ചു. പ​ണി​തീ​രു​ന്ന​തോ​ടെ വൈ​ദ്യു​തി തൂ​ൺ റോ​ഡി​ലാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road work
News Summary - Dispute between sections, Road work stopped
Next Story