ട്രെയിനിൽനിന്ന് നാലുകിലോ കഞ്ചാവ് പിടികൂടി
text_fieldsഷൊർണൂരിൽ ട്രെയിനിൽനിന്ന് പിടികൂടിയ കഞ്ചാവും പരിശോധന നടത്തിയ സംഘവും
ഷൊർണൂർ: റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും നടത്തിയ പരിശോധനയിൽ നാലു കിലോ കഞ്ചാവ് പിടികൂടി. പട്ടാമ്പി എക്സൈസ് റേഞ്ച്, എക്സൈസ് ഇൻറലിജൻസ് ബ്യൂറോ, ആർ.പി.എഫ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഞായറാഴ്ച രാത്രി പത്തോടെ സ്റ്റേഷനിലെത്തിയ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിനിലാണ് രണ്ട് കടലാസ് പെട്ടിയിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ് കണ്ടത്. പരിശോധന കണ്ട് കൊണ്ടുവന്നവർ ഉപേക്ഷിച്ച് സ്ഥലം വിട്ടതാകാമെന്ന് കരുതുന്നു.
പരിശോധനയിൽ പട്ടാമ്പി റേഞ്ച് ഇൻസ്പെക്ടർ പി. ഹരീഷ്, പ്രിവൻറിവ് ഓഫിസർമാരായ കെ. വസന്ത് കുമാർ, ജി. സന്തോഷ് കുമാർ, സി.ഇ.ഒമാരായ നിധീഷ് ഉണ്ണി, വിഷ്ണുപ്രസാദ്, കെ.കെ. ഷാജി, പാലക്കാട് ഇൻറലിജൻസ് ബ്യൂറോയിലെ സി. രാജ്മോഹൻ, ആർ.പി.എഫ് എസ്.ഐ കെ. അനൂപ്കുമാർ, ഹെഡ് കോൺസ്റ്റബിൾമാരായ ദിലീപ്കുമാർ, ജയചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

