ഷൊർണൂരിൽ 42 പന്നികളെ വെടിവെച്ചു കൊന്നു
text_fieldsപന്നികളെ വെടിവെച്ചുകൊന്നപ്പോൾ
ഷൊർണൂർ: നാട്ടുകാരുടെ ജീവനും കൃഷിക്കും ഭീഷണിയാണെന്ന് കണ്ടെത്തിയ 42 പന്നികളെ വെടിവെച്ചുകൊന്നു. നഗരസഭയിലെ ഒന്നാം വാർഡായ കണയം വെസ്റ്റിലെ ജനവാസ പ്രദേശങ്ങളിൽ നിന്നാണ് പന്നികളെ വെടിവെച്ച് കൊന്നത്. വനം വകുപ്പ് പാനലിലുള്ള ഒമ്പത് തോക്ക് ലൈസൻസികളാണ് പന്നികളെ കൊന്നത്. ഒരു പ്രദേശത്ത് നിന്നു ഇത്രയധികം പന്നികളെ കൊന്നത് ആദ്യമാണെന്ന് വേട്ടയ്ക്ക് നേതൃത്വം നൽകിയ സക്കീർ ഹുസൈൻ പറഞ്ഞു.
ജനവാസമേഖലയായ പ്രദേശത്ത് ഇത്രയധികം പന്നികൾ ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും സക്കീർ ഹുസൈൻ പറഞ്ഞു. നഗരസഭ ചെയർമാന് പ്രദേശവാസി പാലുതൊടി രാമൻകുട്ടിയുടെ നേതൃത്വത്തിൽ കൃഷിക്കാർ നൽകിയ പരാതിയിലാണ് നടപടി.

