യുവാക്കളുടെ ഷോക്കേറ്റു മരണം; കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
text_fieldsപാലക്കാട്: ഷോക്കേറ്റ് മരിച്ച യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട കേസിലെ പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് സമർപ്പിച്ച അപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും. തുരന്വേഷണത്തിനും തെളിവെടുപ്പുകൾക്കുമാണ് പ്രതി ജെ. ആനന്ദ കുമാറിനെ (53) കസ്റ്റഡിയിൽ ചോദിച്ച് വെള്ളിയാഴ്ച പാലക്കാട് ടൗൺ സൗത്ത് സി.ഐ ഷിജു ഏബ്രഹാം കോടതിയിൽ അപേക്ഷ നൽകിയത്.
സ്ഥലമുടമ ആനന്ദ കുമാർ കാട്ടുപന്നിക്കായി ഒരുക്കിയ വൈദ്യുതക്കെണിയിൽപ്പെട്ടാണ് കഴിഞ്ഞ 25ന് പുതുശ്ശേരി കാളാണ്ടിത്തറയിൽ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് (22) എന്നിവർ മരിച്ചത്. സംഭവം മറച്ചുവെക്കാൻ മൃതദേഹങ്ങൾ ആനന്ദ്കുമാർ കുഴിയെടുത്ത് കുഴിച്ചുമൂടുകയായിരുന്നു. വൈദ്യുതാഘാതമേറ്റാണ് യുവാക്കൾ മരിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു.

