Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഴ് വയസുകാരനെ തെരുവു നായകള്‍ കടിച്ചു കീറി

text_fields
bookmark_border
Stray dogs
cancel

കൂറ്റനാട്: പള്ളിയിലേക്ക് പോവുകയായിരുന്ന ഏഴ് വയസുകാരനെ തെരുവു നായകള്‍ കൂട്ടം ചേര്‍ന്ന് കടിച്ചുപരിക്കേല്‍പ്പിച്ചു. തിരുമിറ്റകോട് നെല്ലികാട്ടിരി പെട്ടികട കുന്നും പുറത്ത് സക്കീര്‍ ഹുസൈന്‍റെ മകന്‍ മുഹമ്മത് ഹിഷാനാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം സന്ധ്യയോടെയാണ് ആക്രമണം ഉണ്ടായത്.

കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും ശരീരത്തിന്‍റെ പലഭാഗത്തുനിന്നും നായകൾ മാംസം കടിച്ചെടുത്തിരുന്നു. ഗുരുതരാവസ്ഥയിലാണ് കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കിയത്. ഈ പ്രദേശങ്ങളില്‍ തെരുവു നായകളുടെ ശല്യം വ്യാപകമാണെന്ന പരാതിയുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Seven years old attacked by Stray dogs
Next Story