Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകഞ്ചാവുമായി ഏഴ് ഒഡീഷ...

കഞ്ചാവുമായി ഏഴ് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ

text_fields
bookmark_border
ganja
cancel
camera_alt

പാലക്കാട്​ കഞ്ചാവുമായി പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജ​ങ്​​ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 46.800 കി​ലോ ക​ഞ്ചാ​വു​മാ​യി സ്ത്രീ​ക​ള​ട​ക്കം ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ. കൊ​ൽ​ക്ക​ത്ത-​തി​രു​വ​ന​ന്ത​പു​രം ഷാ​ലി​മാ​ർ എ​ക്സ്​​പ്ര​സി​ൽ യാ​ത്രാ​ബാ​ഗു​ക​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. ​

സം​ഭ​വ​ത്തി​ൽ ഒ​ഡീ​ഷ ഗ​ജ​പ​ത്​ അ​ൻ​ഡ ഗ്രാ​മ​വാ​സി​ക​ളാ​യ സി​ബു മ​ല്ലി​ക് (19), ദേ​പാ​തി മാ​ജി (42), കു​നാ​ൽ മ​ലാ​ബി (22), മി​ല​ൻ മ​ല്ലി​ക് (42), ഫി​റോ​ജ് മ​ജി (35), കാ​മി​ല മ​ജി (35), റ​ഫേ​ൽ മ​ജി (35) എ​ന്നി​വ​രെ​യാ​ണ്​ ആ​ർ.​പി.​എ​ഫ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. ഇ​വ​ർ ബ​ന്ധു​ക്ക​ളാ​ണെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.എ​റ​ണാ​കു​ളം, ആ​ലു​വ ഭാ​ഗ​ങ്ങ​ളി​ൽ വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച​താ​ണ്​ ക​ഞ്ചാ​വ് എ​ന്ന് പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

റെ​യി​ൽ​വേ പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. അ​ൻ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ സി.​ടി. ബാ​ബു​രാ​ജ്, എ.​എ​സ്.​​ഐ മ​ണി​ക​ണ്ഠ​ൻ, സു​നി​ൽ​കു​മാ​ർ, റെ​യി​ൽ​വേ ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ജോ​സ് സോ​ള​മ​ൻ, സി​റാ​ജു​ദ്ദീ​ൻ, അ​നി​ൽ​കു​മാ​ർ, ശി​വ​കു​മാ​ർ, നൗ​ഷാ​ദ് ഖാ​ൻ, ഹ​രി​ദാ​സ്, ഷ​മീ​ർ, സ​ജ്ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis
News Summary - Seven Odisha nationals arrested for possession of cannabis
Next Story