Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅപകടത്തിലേക്ക്...

അപകടത്തിലേക്ക് ചാഞ്ഞമരങ്ങൾ;പരിഹാരത്തിന് ഇനിയെത്ര കാക്കണം?

text_fields
bookmark_border
danger tree
cancel
camera_alt

കോ​ങ്ങാ​ട് റോ​ഡി​ൽ ന​ഗ​രി​പു​റ​ത്ത്ഉ​ണ​ങ്ങി വീ​ഴാ​റാ​യ പ​ടു​കൂ​റ്റ​ൻ മ​രം,പ​റ​മ്പി​ക്കു​ളം ജ​ങ്ഷ​നി​ൽ പൊ​ട്ടി​വീ​ഴാ​റാ​യ

വൃ​ക്ഷ​ക്കൊ​മ്പ്

പ​റ​മ്പി​ക്കു​ളം: വീ​ഴാ​റാ​യ മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. സേ​ത്തു​മ​ട-​പ​റ​മ്പി​ക്കു​ളം പ്ര​ധാ​ന റോ​ഡി​ൽ പ​റ​മ്പി​ക്കു​ളം ജ​ങ്ഷ​ൻ, ആ​ന​പ്പാ​ടി ര​ണ്ടാം വ​ള​വ്, ചു​ങ്കം സ്കൂ​ൾ ക​ഴി​ഞ്ഞു​ള്ള പ്ര​ദേ​ശം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ​ൻ വൃ​ക്ഷ​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ വീ​ഴാ​റാ​യി നി​ൽ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ത്തി​ൽ നി​ര​വ​ധി ശി​ഖ​ര​ങ്ങ​ൾ നി​ലം പ​തി​ച്ച് വാ​ഹ​ന​ങ്ങ​ൾ​ക്കു കേ​ടു​പാ​ടും യാ​ത്ര​ക്കാ​ർ​ക്കു പ​രി​ക്കു​ക​ളും സം​ഭ​വി​ച്ചി​രു​ന്നു. സ​മാ​ന​മാ​യ രീ​തി​യി​ൽ അ​പ​ക​ട​ക​ര​മാ​യി റോ​ഡി​ലേ​ക്ക് തൂ​ങ്ങി​നി​ൽ​ക്കു​ന്ന ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ​റ​മ്പി​ക്കു​ളം ജ​ങ്ഷ​നി​ൽ സാ​ക്ഷ​ര​ത ശി​ൽ​പ​ത്തി​ന് സ​മീ​പം വാ​ക​മ​ര​ത്തി​ന്‍റെ വ​ലി​യ ശി​ഖ​രം ഏ​ത് സ​മ​യ​ത്തും നി​ലം​പ​തി​ക്കാ​റാ​യ അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. മു​റി​ക്ക​ണ​മെ​ന്ന് വ​നം വ​കു​പ്പി​ന് നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ വൃ​ക്ഷ​ത്തി​ന്‍റെ മ​റ്റൊ​രു കൊ​മ്പ് പൊ​ട്ടി വീ​ണി​രു​ന്നു. നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ വ​ന്നു​പോ​കു​ന്ന പ​റ​മ്പി​ക്കു​ളം മേ​ഖ​ല​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യ കൊ​മ്പു​ക​ൾ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്തി​രി​പ്പാ​ല: പ​ത്തി​രി​പ്പാ​ല കോ​ങ്ങാ​ട്-​റോ​ഡി​ൽ ന​ഗ​രി​പു​റം വൃ​ന്ദാ​വ​ൻ കോ​ള​നി​ക്ക് സ​മീ​പം പാ​ത​യോ​ര​ത്തെ ഉ​ണ​ങ്ങി​യ കൂ​റ്റ​ൻ​മ​രം അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു. മ​രം ഉ​ണ​ങ്ങി നി​ൽ​ക്കു​ന്ന​തി​നാ​ൽ ഏ​ത് സ​മ​യ​വും റോ​ഡി​ലേ​ക്ക് നി​ലം പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഇ​തി​ന് സ​മീ​പ​ത്ത് ത​ട്ടു​ക​ട​യും സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. കൂ​ടാ​തെ വൃ​ന്ദാ​വ​ൻ കോ​ള​നി​യി​ലേ​ക്ക് പോ​കു​ന്ന പാ​ത​യും ഇ​വി​ടെ​യാ​ണ്. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളും യാ​ത്ര​ക്കാ​രും ഈ ​വ​ഴി​യാ​ണ് കാ​ൽ​ന​ട​യാ​ത്ര ചെ​യ്യു​ന്ന​ത്.

പ്ര​ധാ​ന റോ​ഡി​ലൂ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റ​ടി​ച്ചാ​ൽ മ​രം മ​ണ്ണൂ​ർ-​കോ​ങ്ങാ​ട് പ്ര​ധാ​ന റോ​ഡി​ലേ​ക്കാ​ണ് നി​ലം പ​തി​ക്കു​ക. സ​മീ​പ​ത്ത് ഹൈ​പ​വ​ർ വൈ​ദ്യു​തി ലൈ​നും ക​ട​ന്ന് പോ​കു​ന്നു​ണ്ട്. വ​ലി​യ ദു​ര​ന്തം ഉ​ണ്ടാ​കു​ന്ന​തി​ന് മു​മ്പ് ഉ​ണ​ങ്ങി​യ മ​രം വെ​ട്ടി മാ​റ്റ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

കൊ​ല്ല​ങ്കോ​ട്: വി​ദ്യാ​ല​യ​ത്തി​ന് സ​മീ​പ​ത്തു​ള്ള ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ൽ വൈ​ദ്യു​ത ലൈ​നു​ക​ൾ​ക്കി​ട​യി​ൽ വ​ള​ർ​ന്ന ആ​ൽ​മ​രം ഭീ​ഷ​ണി​യാ​കു​ന്നു. മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം റോ​ഡി​ൽ കൊ​ല്ല​ങ്കോ​ട്ട് യോ​ഗി​നി മാ​താ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ന് സ​മീ​പ​ത്തു​ള്ള ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന​ടു​ത്താ​ണ് ത്രീ ​ഫേ​സ് വൈ​ദ്യു​ത ലൈ​നു​ക​ൾ ക​ട​ന്നു​പോ​കു​ന്ന പോ​സ്റ്റി​ന​ടു​ത്തു​ള്ള ആ​ൽ​മ​രം ലൈ​നു​ക​ൾ​ക്കി​ട​യി​ലൂ​ടെ വ​ള​ർ​ന്ന് ഭീ​ഷ​ണി​യാ​യി​ട്ടു​ള്ള​ത്. മ​ഴ സ​മ​യ​ങ്ങ​ളി​ൽ മ​ര​ത്തി​ന് സ​മീ​പം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് വൈ​ദ്യു​താ​ഘാ​തം ഏ​ൽ​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം സ​മാ​ന രീ​തി​യി​ൽ വ​ള​ർ​ന്ന മ​രം നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് കെ.​എ​സ്.​ഇ.​ബി മു​റി​ച്ചു​മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ പ​രാ​തി അ​റി​യി​ച്ചി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു.

സ​മാ​ന​മാ​യ രീ​തി​യി​ൽ വ​ട്ടേ​ക്കാ​ട്, ക​രി​ങ്കു​ളം, നെ​ടു​മ​ണി, മീ​ങ്ക​ര തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും റോ​ഡ​രി​കി​ൽ വൈ​ദ്യു​ത ലൈ​നി​നോ​ട് ചേ​ർ​ന്നു​ള്ള മ​ര​ങ്ങ​ൾ ഭീ​ഷ​ണി​യാ​കു​ന്ന​തി​നാ​ൽ കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും അ​പ​ക​ട​ക​ര​മാ​യ വൃ​ക്ഷ​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ചു മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടു​ത​ലാ​യി നി​ൽ​ക്കു​ന്ന ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ​മീ​പ​ത്തെ അ​പ​ക​ട​ക​ര​മാ​യി​ട്ടു​ള്ള വൃ​ക്ഷ​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sethumada-Parampikkulam road
News Summary - Sethumada-Parampikkulam main road
Next Story