Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസീ​താ​ര്‍കു​ണ്ട്​​...

സീ​താ​ര്‍കു​ണ്ട്​​ അ​പ​ക​ടം: ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി മ​രി​ച്ചു; സു​ഹൃ​ത്തി​നെ ര​ക്ഷി​ച്ചു

text_fields
bookmark_border
സീ​താ​ര്‍കു​ണ്ട്​​ അ​പ​ക​ടം: ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി മ​രി​ച്ചു; സു​ഹൃ​ത്തി​നെ ര​ക്ഷി​ച്ചു
cancel
camera_alt

സ​ന്ദീ​പ്​

പാ​ല​ക്കാ​ട്​: നെ​ല്ലി​യാ​മ്പ​തി സീ​താ​ര്‍കു​ണ്ടി​ൽ കൊ​ക്ക​യി​ലേ​ക്ക് വീ​ണ ര​ണ്ടു​പേ​രി​ല്‍ ഒ​രാ​ൾ മ​രി​ച്ചു. ഒ​രാ​ളെ ര​ക്ഷി​ച്ചു. ഒ​റ്റ​പ്പാ​ലം മേ​ലൂ​ര്‍ സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​െൻറ മ​ക​ന്‍ സ​ന്ദീ​പി​നെ (22) ആ​ണ് പാ​റ​ക്കെ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൂ​ടെ അ​പ​ക​ട​ത്തി​ല്‍ പെ​ട്ട കോ​ട്ടാ​യി മ​ട​ത്തി​പ്പ​റ​മ്പ് മ​ണി​ക​ണ്ഠ​െൻറ മ​ക​ന്‍ ര​ഘു​ന​ന്ദ​നെ (22) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കാ​ലി​നും ത​ല​ക്കും പ​രി​ക്കേ​റ്റ ര​ഘു​ന​ന്ദ​നെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സ​ഹ​പാ​ഠി​ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ ശ​ര​ത്ത്, സ​നി​ൽ എ​ന്നി​വ​രോ​ടൊ​പ്പം വി​നോ​ദ​ത്തി​നാ​യി സീ​താ​ർ​കു​ണ്ടി​ലെ​ത്തി​യ സ​ന്ദീ​പും ര​ഘു​ന​ന്ദ​നും ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് 3500ല​ധി​കം അ​ടി താ​ഴ്ച​യു​ള്ള വ്യൂ​പോ​യ​ൻ​റി​ല്‍നി​ന്ന് വീ​ണ​ത്. സ​ന്ദീ​പ് കൊ​ക്ക​യി​ലേ​ക്ക് തെ​ന്നി​വീ​ഴു​ന്ന​തി​നി​ടെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച ര​ഘു​ന​ന്ദ​നും അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു.

തെ​ര​​ച്ചി​ലി​നി​ടെ നി​ല​വി​ളി കേ​ട്ട ഭാ​ഗ​ത്ത്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പ​രി​ക്കേ​റ്റ നി​ല​യി​ൽ ര​ഘു​ന​ന്ദ​നെ ക​ണ്ടെ​ത്തി​യ​ത്. അ​പ​ക​ട​ത്തി​ല്‍ പെ​ട്ട സ്ഥ​ല​ത്തു​നി​ന്ന് 200 മീ​റ്റ​ര്‍ മാ​റി 600 അ​ടി താ​ഴ്ച​യി​ല്‍ സ​ന്ദീ​പി​നെ മ​രി​ച്ച​നി​ല​യി​ലും ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Seetharkundu Accident
News Summary - Seetharkundu Accident: ottappalam native dies; Save the friend
Next Story