Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅനങ്ങാനാവാതെ വീട്ടമ്മ;...

അനങ്ങാനാവാതെ വീട്ടമ്മ; ചികിത്സക്ക് വഴിയില്ലാതെ കുടുംബം

text_fields
bookmark_border
അനങ്ങാനാവാതെ വീട്ടമ്മ; ചികിത്സക്ക് വഴിയില്ലാതെ കുടുംബം
cancel

പറളി: ജോലിക്ക് പോകുമ്പോൾ വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ് അനങ്ങാൻ പോലും കഴിയാതെ വീട്ടമ്മ കിടപ്പിലായിട്ട് മൂന്നു മാസം. വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ഡോക്​ടർ അറിയിച്ചെങ്കിലും ചികിത്സക്ക് വഴി കാണാതെ ആശങ്കയോടെ കഴിയുകയാണ് ഈ കുടുംബം. പറളി ഓടനൂർ ചേങ്ങോട് രാമചന്ദ്ര​െൻറ ഭാര്യ സീതയാണ്​ (46) വേദന കടിച്ചമർത്തി കഴിയുന്നത്. കെട്ടിട നിർമാണത്തൊഴിലാളിയായ സീത പണിക്കു പോകുമ്പോൾ കൊടുന്തിരപ്പുള്ളിക്കടുത്ത് അത്താലൂരിൽ വെച്ച് കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ജൂൺ രണ്ടിനായിരുന്നു സംഭവം. തലയിൽ മാരകമായി പരിക്കേറ്റ സീതയെ ഒരു മാസത്തോളം തൃശൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിലും പിന്നീട് പാലക്കാടും പത്തിരിപ്പാലയിലുമുള്ള സ്വകാര്യ ആശുപത്രികളിലും ചികിത്സിച്ചു. എഴുന്നേറ്റ് ഇരിക്കാനാവാതെ കിടന്ന കിടപ്പിൽ എല്ലാം നിർവഹിക്കുന്ന സീതക്ക് വിദഗ്ധ ചികിത്സ വേണം. ദിനേന കൂലിപ്പണിക്ക് പോയി മാത്രം ജീവിതമാർഗം കണ്ടെത്തുന്ന ഈ കുടുംബം തീർത്തും ദുരിതത്തിലാണ്​. രണ്ടര മാസത്തിലേറെയായി ഭാര്യ സീതക്ക് കൂട്ടിരിക്കുന്ന രാമന് പണിക്കുപോകാൻ പറ്റാത്ത അവസ്ഥയാണ്​. സന്മനസ്സുള്ളവർ കൈതാങ്ങാവുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. കോട്ടായി സൗത്ത് ഇന്ത്യൻ ബാങ്കിൽ ഇവരുടെ മകൾ അനിതയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0735053000003646. IFSC: SIBL0000735.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatment helpTreatment
News Summary - Seek Help for health treatment
Next Story