സ്കൂട്ടര്‍ മോഷണം: പ്രതി പിടിയില്‍
text_fieldsപാലക്കാട്: പുതുശ്ശേരി കൂട്ടുപാതിയല് കടയുടെ മുന്നില്‍നിന്ന് സ്കൂട്ടര്‍ മോഷണം പോയ സംഭവത്തില്‍ പ്രതിയെ എറണാകുളത്തുനിന്ന് കസബ പൊലീസ് പിടികൂടി. കൂവല്ലൂര്‍ പോത്താനിക്കാട് സ്വദേശി ജോമോന് (41) ആണ് പിടിയിലായത്. ആഗസ്റ്റ് 24ന് ഉച്ചക്ക് 1.45ഓടെയാണ് ഇലക്ട്രിക് കട നടത്തുന്ന അശോകന്റെ സ്കൂട്ടര്‍ പ്രതി മോഷ്ടിച്ചത്. കടയുടെ മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു സ്കൂട്ടര്‍. സംഭവം നടന്ന് മൂന്നാം ദിവസം തന്നെ പ്രതിയെ കസബ പൊലീസ് പിടികൂടി.
മോഷണശേഷം ഒരു ദിവസം പരിസര പ്രദേശങ്ങളില്‍ കറങ്ങിയ പ്രതി പിന്നീട് എറണാകുളത്തേക്ക് കടക്കുകയായിരുന്നു. ഇവിടെനിന്ന് പോത്താനിക്കോട് പൊലീസിന്റെ സഹായത്തോടെയാണ് കസബ പൊലീസ് പ്രതിയെയും സ്കൂട്ടറും കസ്റ്റഡിയിലെടുത്തത്. പോത്താനിക്കോട് സ്റ്റേഷന് പരിധിയില്‍ മൊബൈല്‍ ഫോണ്‍ മോഷണക്കേസില്‍ പ്രതി നേരത്തെ ജയിലില്‍ കിടന്നിട്ടുണ്ട്. മോഷ്ടിച്ച വാഹനത്തില്‍ കറങ്ങുന്നതിനിടെ പാറ ഭാഗത്ത് അപകടമുണ്ടാക്കിയിരുന്നെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. കസബ ഇന്‍സ്പെക്ടര്‍ എൻ.എസ്. രാജീവ്, സബ് ഇന്‍സ്പെക്ടര്‍ സി.കെ. രാജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ആർ. രാജീദ്, പ്രിയ, പ്രശാന്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

