ആലത്തൂരിന്റെ നാഴിക മണിക്ക് പ്രായം 119
text_fieldsആലത്തൂർ എ.എസ്.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ബെല്ല്
ആലത്തൂർ: ടൗണിലെ ജനങ്ങളെ സമയമറിക്കുന്ന ആലത്തൂർ എ.എസ്.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ മണിയൊച്ച 119 വർഷം പിന്നിട്ടു. വിദ്യാലയത്തിലെ ബെല്ലിന്റെ ശബ്ദം സ്കൂളിന്റേത് മാത്രമല്ല ഒരു പ്രദേശത്തിന്റെ നാഴികമണി കൂടിയാണ്. രാവിലെ 9.30നാണ് ആദ്യ മണി മുഴങ്ങുക. സ്കൂൾ അസംബ്ലിക്കു ശേഷം 9.55 നും മണി മുഴങ്ങും. അത് കഴിഞ്ഞാൽ ഓരോ 45 മിനിറ്റ് ഇടവിട്ടും ഉച്ചഭക്ഷണ അറിയിപ്പായി ഒരു മണിക്കും തുടർന്ന് സ്കൂൾ വിടുന്ന നാലുമണിക്കുമെല്ലാം മുഴുങ്ങുന്ന മണിയൊച്ച പരിസരത്തെ എല്ലാവർക്കുമുള്ള അറിയിപ്പായി നിലകൊള്ളുന്നു.
എല്ലാ വിദ്യാലയങ്ങളിലും സമയാസമയങ്ങളിൽ ബെല്ലടിക്കുക പതിവാണ്. അതെല്ലാം സ്കൂളിലെ ഓഫിസ് മുറിയോട് ചേർന്നായിരിക്കും. അതിന്റെ ശബ്ദം കേൾക്കുന്നത് സ്കൂളിനകത്തും പരിസരത്തും മാത്രവും. എന്നാൽ ആലത്തൂർ എ.എസ്.എം.എം സ്കൂളിലെ മണി സ്കൂൾ കെട്ടിടത്തിന് മുകൾ ഭാഗത്ത് ഉയരത്തിൽ റോഡിനഭിമുഖമായാണ് സ്ഥാപിച്ചിട്ടുള്ളത്. മണി അടിക്കുന്നതിനായി കയറും കെട്ടിയിട്ടുണ്ട്. കോവിഡ് കാലത്ത് വിദ്യാലയങ്ങൾ അടച്ചതോടെ ഒന്നര വർഷം ഈ മണി ശബ്ദിച്ചതേയില്ല. വിദ്യാലയ പ്രവൃത്തി ദിവസങ്ങളിലെല്ലാം നിരന്തരം മുഴങ്ങുന്നു ആ മണിയൊച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

